Latest NewsKerala

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു: കോടിയേരിയുടെ മകനെതിരെ പരാതി

പരാതിക്കാരിയെ അറിയാമെന്നും എന്നാല്‍ പരാതിയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ തെറ്റാണെന്നും ബിനോയ്

കണ്ണൂര്‍: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനെതിരെ പീഡന പരാതിയുമായി യുവതി. കോടിയേരി ബാലകൃഷ്ണന്റെ മൂത്ത മകന്‍ ബിനോയ് കോടിയേരിക്കെതിരെയാണ് പരാതി. മുംബൈയിലെ ബാര്‍ ഡാന്‍സറായ യുവതിയാണ് ബിനോയ്‌ക്കെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്നാണ് പരാതി. പരാതിയില്‍ മഹാരാഷ്ട്രയിലെ അന്ധേരി ഒഷിവാരാ പോലീസ് കേസ് എടുത്തു.

പരാതിക്കാരി ബിഹാര്‍ സ്വദേശിനിയാണ്. വിവാഹ വാഗ്ദാനം നല്‍കി എട്ടു വര്‍ഷമായി തന്നെ പീഡിപ്പിക്കുകയായിരുന്നു. ബന്ധത്തില്‍ എട്ടു വയസ്സുള്ള കുട്ടിയുണ്ടെന്നും പരാതിയില്‍ പറയുന്നു.

അതേസമയം പരാതിക്കാരിയെ അറിയാമെന്നും എന്നാല്‍ പരാതിയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ തെറ്റാണെന്നും ബിനോയ് പറഞ്ഞു. ആരോപണങ്ങളെ നിയമപരമായി നേരിടും. ഇപ്പോള്‍ നടക്കുന്നത് ഭീഷണിപ്പെടുത്താനുള്ള ശ്രമമാണെന്നും ബിനോയ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button