Kerala

പ്ലസ് വൺ പ്രവേശനം: സ്‌കൂൾ/കോമ്പിനേഷൻ മാറ്റത്തിന് അപേക്ഷിക്കാം

പ്ലസ് വൺ സീറ്റുകളിലേക്കുള്ള മുഖ്യ അലോട്ട്‌മെന്റിനു ശേഷമുള്ള ഒഴിവിൽ 20% മാർജിനൽ ഉൾപ്പെടുത്തിയ വർധിത സീറ്റിൽ നിലവിൽ ഒന്നാം ഓപ്ഷനില്ലാതെ മെരിറ്റ് ക്വാട്ടിയിൽ പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് കോമ്പിനേഷൻ മാറ്റത്തിനോ/സ്‌കൂൾ മാറ്റത്തിനോ/സ്‌കൂൾ മാറ്റത്തോടെയുള്ള കോമ്പിനേഷൻ മാറ്റത്തിനോ ജൂൺ ആറ് മുതൽ ഏഴിന് ഉച്ചയ്ക്ക് മുന്നു വരെ പ്രവേശനം നേടിയ സ്‌കൂളിൽ അപേക്ഷ സമർപ്പിക്കാം. വിശദ നിർദേശങ്ങളും ഒഴിവുകളും അഡ്മിഷൻ വെബ്‌സൈറ്റായ www.hscap.kerala.gov.in ൽ ജൂൺ ആറിന് രാവിലെ പത്തിന് ലഭ്യമാകും.

സ്‌കൂൾ/കോമ്പിനേഷൻ ട്രാൻസ്ഫറിനു ശേഷമുള്ള വേക്കൻസി സപ്ലിമെന്ററി അലോട്ട്‌മെന്റ് ജൂൺ പത്തിന് അഡ്മിഷൻ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും. 20% മാർജിനൽ സീറ്റ് വർധന ഉൾപ്പെടുത്തി സംവരണതത്ത്വം പാലിച്ചുകൊണ്ടു പ്രസിദ്ധീകരിക്കുന്ന പ്രസ്തുത വേക്കൻസിയിൽ മുഖ്യ അലോട്ട്‌മെന്റിൽ അപേക്ഷിച്ചിട്ടും ഇതുവരെ അലോട്ട്‌മെന്റൊന്നും ലഭിച്ചിട്ടില്ലാത്തവർക്ക് നിലവിലുള്ള അപേക്ഷ പുതുക്കി പുതിയ ഓപ്ഷനുകൾ കൂട്ടിച്ചേർത്ത് സപ്ലിമെന്ററി അലോട്ട്‌മെന്റിന് അപേക്ഷ നൽകാം. നേരത്തെ അപേക്ഷ നൽകാൻ കഴിയാതിരുന്ന വിദ്യാർത്ഥികൾക്കും ഈ അവസരത്തിൽ പുതിയ അപേക്ഷ സമർപ്പിക്കാം. സപ്ലിമെന്ററി അലോട്ട്‌മെന്റിനെ സംബന്ധിച്ചുള്ള വിശദ നിർദേശങ്ങൾ പിന്നീട് പ്രസിദ്ധീകരിക്കും. പൊതുവിദ്യാലങ്ങളിൽ നിന്നും എസ്.എസ്.എൽ.സി പാസ്സായ എല്ലാ വിദ്യാർത്ഥികൾക്കും പൊതുവിദ്യാലയങ്ങളിൽ തന്നെ പ്രവേശനം ലഭിക്കുന്നതിനുള്ള സീറ്റുകൾ സപ്ലിമെന്ററി അലോട്ട്‌മെന്റിൽ ലഭ്യമാണെന്ന് ഹയർസെക്കൻഡറി ഡയറക്ടർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button