മുബൈ : ഗാന്ധിയെ കൊന്നതിന് ഗോഡ്‌സെക്ക് നന്ദി പറഞ്ഞ് മുബൈയിലെ ഐ.എ.എസ് ഓഫീസര്‍. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് നിധി ചൗധരി എന്ന ഐ.എ.എസ് ഓഫീസര്‍ ഗാന്ധി വിരുദ്ധ പരാമര്‍ഷം നടത്തിയത്. മഹാത്മാ ഗാന്ധിയുടെ നൂറ്റി അമ്പതാം ജന്മ വാര്‍ഷികാഘോഷത്തെ പരാമര്‍ശിച്ചുകൊണ്ടാണ് ട്വീറ്റ് ആരംഭിക്കുന്നത്.’ഗാന്ധിജിയുടെ മുഖം നോട്ടുകളില്‍ നിന്നും ലോകത്തുടനീളമുള്ള പ്രതിമകളില്‍ നിന്നും മാറ്റണം. റോഡുകളുടെയും സ്ഥാപനങ്ങളുടെയും പേരുകള്‍ മാറ്റണം. ഇങ്ങനെയായിരിക്കും നമ്മള്‍ ശ്രദ്ധാഞ്ജലി അര്‍പ്പിക്കേണ്ടത്. 30.01.1948 ന് ഗോഡ്‌സേക്ക് നന്ദി’; നിധി ചൗധരി കുറിച്ചു.
ഈ പോസ്റ്റിന് പിന്നാലെ കടുത്ത വിമര്‍ശനങ്ങളാണ് ഐ.എ.എസ് ഓഫീസര്‍ക്കെതിരെ ഉയരുന്നത്. ട്വീറ്റ് വിവാദമായതിന് പിന്നാലെ നിധി ചൗധരി ട്വിറ്റര്‍ പോസ്റ്റ് ഡിലീറ്റ് ചെയ്തു. തന്റെ പോസ്റ്റ് ആളുകള്‍ മനസിലാക്കിയതില്‍ തെറ്റ് സംഭവിച്ചെന്നും താന്‍ ആക്ഷേപഹാസ്യരൂപത്തിലാണ് പോസ്റ്റ് ഇട്ടതെന്നും നിധി പിന്നീട് ട്വീറ്റ് ചെയ്തു. 2011 മുതല്‍ ആളുകള്‍ തന്നെ പിന്തുടര്‍ന്നിരുന്നുവെങ്കില്‍ ആവര്‍ക്ക് മനസിലാകുമായിരുന്നു താന്‍ ഗാന്ധിയെ അപമാനിച്ചിട്ടില്ല എന്ന്. ഗാന്ധിജിക്ക് പ്രണാമം അര്‍പ്പിക്കുന്നു. ജീവിതാവസാനം വരെ ഇത് ഉണ്ടാകുമെന്നും ഗാന്ധിയെ വണങ്ങുന്ന ചിത്രങ്ങള്‍ പങ്ക് വെച്ചുകൊണ്ട് നിധി ചൗധരി ട്വീറ്റ് ചെയ്തു.
ഇവരെ സസ്‌പെന്റ് ചെയ്യണമെന്ന് എന്‍.സി.പി ആവശ്യപ്പെട്ടു. എന്‍.സി.പി നേതാവ് ശരത് പവാര്‍ നിധിക്കെതിരെ അടിയന്തര നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടു മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിന് കത്തയച്ചു. എന്നാല്‍ ബി.ജെ.പിയും ശിവസേനയും ഇക്കാര്യത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
Post Your Comments