തിരുവനന്തപുരം: കേരളത്തില്‍ നാലു വന്‍കിട അണക്കെട്ടുകള്‍ കൂടി നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ ആലോചന. ഇതിലൂടെ വീണ്ടുമൊരു പ്രളയം ഉണ്ടാകുന്നത് തടാനാകുമെന്നാണ് സര്‍ക്കാര്‍ വാദം. പെരിങ്ങല്‍ക്കുത്ത്, പൂയംകുട്ടി, അച്ചന്‍കോവില്‍, കുര്യാര്‍കുട്ടി-കാരപ്പാറ എന്നിവയാണ് സര്‍ക്കാരിന്റെ പരിഗണനയിലുള്ളത്.
നിലവില്‍ ഒരണക്കെട്ടുള്ള പെരിങ്ങല്‍ക്കുത്തില്‍ വലിയൊരു അണക്കെട്ടുകൂടി നിര്‍മിക്കാനാണ് വൈദ്യുത ബോര്‍ഡിന്റെ തീരുമാനം. ഈ നിര്‍ദ്ദേശം
സര്‍ക്കാരിനു സമര്‍പ്പിക്കാന്‍ വൈദ്യുതിബോര്‍ഡ് തീരുമാനിച്ചു. മറ്റുള്ള അണക്കെട്ടുകള്‍ക്ക് നേരത്തേ പദ്ധതികള്‍ തയ്യാറാക്കിയിരുന്നെങ്കിലും പാരിസ്ഥിതികാനുമതി കിട്ടാത്തതുള്‍പ്പെടെയുള്ള കാരണങ്ങളാല്‍ നടക്കാതെപോയി. കഴിഞ്ഞ വര്‍ഷം മഹാപ്രളയം നാശം വിതച്ച കേരളത്തില്‍ വീണ്ടുമൊരു പ്രളയം ഇല്ലാതിരിക്കാന്‍ വേണ്ടിയാണ് ഈ ഫയലുകള്‍ വീണ്ടും പൊടിത്തട്ടിയെടുക്കുന്നത്. വെള്ളപ്പൊക്ക നിയന്ത്രണത്തോടൊപ്പം വൈദ്യുതി ഉത്പാദനവും ഇവിടങ്ങളില്‍ ഉദ്ദേശിക്കുന്നുണ്ട്. എന്നാല്‍, പാരിസ്ഥിതികാനുമതി നേടുന്നതടക്കം വലിയ കടന്പകളാണ് ഈ പദ്ധതികളെ കാത്തിരിക്കുന്നത്.
കുര്യാര്‍കുട്ടി-കാരപ്പാറ പദ്ധതിക്ക് വിശദമായ പഠനറിപ്പോര്‍ട്ട് തയ്യാറാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ വാപ്‌കോസിനെ ചുമതലപ്പെടുത്താനാണ് ജലവിഭവ വകുപ്പിന്റെ തീരുമാനം. കേരളത്തില്‍ കഴിഞ്ഞ ഓഗസ്റ്റിലുണ്ടായ പ്രളയത്തിന്റെ ആഘാതം കുറച്ചത് അണക്കെട്ടുകളാണെന്നാണ് ജലക്കമ്മിഷന്‍ പറയുന്നത്.
Post Your Comments