Latest NewsIndia

വനിതാ വാര്‍ഡ് മെമ്പറെ മര്‍ദ്ദിച്ച സംഭവം; ബിജെപി എംഎല്‍എയുടെ പ്രതികരണം ഇങ്ങനെ

അഹമ്മദാബാദ്: ജലക്ഷാമത്തിന് പരാതി പറയാനെത്തിയ വനിതാ വാര്‍ഡ് മെമ്പറെ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതികരണവുമായി ബിജെപി എംഎല്‍എ ബല്‍റാം തവാനി. തന്നെ ഓഫീസില്‍ കയറി മര്‍ദ്ദിച്ചപ്പോള്‍ പ്രതിരോധിക്കാന്‍ ശ്രമിച്ചതാണെന്നാണ് തവാനി പറയുന്നത്. 22 വര്‍ഷമായുള്ള തന്റെ സജീവ രാഷ്ട്രീയ ജീവിതത്തിനിടയില്‍ ഉണ്ടായ ആദ്യത്തെ സംഭവമാണ് ഇതെന്നും യുവതിയോട് ക്ഷമ ചോദിക്കുമെന്നും തവാനി പറഞ്ഞു. പരാതി നല്‍കാന്‍ ഓഫീസിലെത്തിയ എന്‍സിപി അംഗമായ വാര്‍ഡ് മെമ്പറെ നരോഡ മണ്ഡലത്തിലെ ബിജെപി എംഎല്‍എയായ ബല്‍റാം തവാനി മര്‍ദ്ദിക്കുകയായിരുന്നു. ആള്‍ക്കൂട്ടം നോക്കി നില്‍ക്കേയാണ് മര്‍ദ്ദനമെന്നും ആരോപണം ഉണ്ട്.

എന്നാല്‍ തന്നെ ഓഫീസില്‍ കയറി മര്‍ദ്ദിച്ചപ്പോള്‍ പ്രതിരോധിക്കാന്‍ ശ്രമിച്ചതാണെന്നാണ് തവാനിയുടെ വാദം. കൂടാതെ യുവതിയെ മര്‍ദ്ദിച്ചത് കരുതിക്കൂട്ടിയല്ലെന്നും തെറ്റ് അംഗീകരിക്കുന്നതായും ഇതിന് താന്‍ യുവതിയോട് ക്ഷമ ചോദിക്കുമെന്നും തവാനി പറഞ്ഞു. എന്നാല്‍ ജലക്ഷാമത്തെക്കുറിച്ച് പരാതി പറായന്‍ തവാനിയുടെ ഓഫീസിലെത്തിയ തന്നെ എന്തെങ്കിലും പറയുന്നതിന് മുന്‍പ് താവാനി മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് യുവതി പറയുന്നത്. തന്നെ മര്‍ദ്ദിക്കുന്നത് കണ്ട് തടയാനെത്തിയ ഭര്‍ത്താവിനെ തവാനിയുടെ കൂടെയുണ്ടായിരുന്നവര്‍ മര്‍ദ്ദിച്ചതായും യുവതി ആരോപിക്കുന്നു. സോഷ്യല്‍ മീഡിയ വഴി പ്രചരിച്ച വീഡിയോയിലൂടെയാണ് മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നത്. അടി കൊണ്ട് നിലത്ത് വീണ യുവതി എഴുന്നേല്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ എംഎല്‍എ ഇവരെ ചവിട്ടി വീഴ്ത്തുന്നതതും വീഡിയോയില്‍ കാണാമായിരുന്നു. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button