ബംഗളൂരു: മൂന്ന് ഭാഷകൾ പഠിപ്പിക്കാനുള്ള നിർദേശത്തിൽ പ്രതികരണവുമായി കര്‍ണാടക മുഖ്യമന്ത്രി കുമാരസ്വാമി. ഒരു ഭാഷ മറ്റുള്ളവരുടെമേല്‍ അടിച്ചേല്‍പ്പിക്കരുതെന്ന് കുമാരസ്വാമി വ്യക്തമാക്കി. ദേശീയ കരട് വിദ്യാഭ്യാസ നയത്തിലെ ഭാഷാ വിവാദത്തിനെതിരെ നിരവധി പേരാണ് രംഗത്തുവരുന്നത്. വിദ്യാഭ്യാസ രംഗത്ത് ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കാനുള്ള തന്ത്രമാണ് ദേശീയ വിദ്യാഭ്യാസ നയത്തിന്റെ കരടിലൂടെ കേന്ദ്രം ലക്ഷ്യമിടുന്നതെന്നാരോപിച്ച് തമിഴ്നാട് ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ പ്രതിഷേധം തുടരുകയാണ്.
അതേസമയം മൂന്ന് ഭാഷകള്‍ സ്കൂളുകളില്‍ പഠിപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കേണ്ടതില്ലെന്ന് കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍ വ്യക്തമാക്കിയിരുന്നു. മൂന്നു ഭാഷ പഠിപ്പിക്കാനുള്ള നിര്‍ദേശം പുതിയതല്ലെന്നും 1960 ല്‍ ഇത്തരമൊരു നിര്‍ദേശം വന്നിരുന്നുവെന്നും എന്നാല്‍ അന്ന് അത് കൃത്യമായി നടപ്പിലാക്കിയില്ലെന്നും തരൂര്‍ അഭിപ്രായപ്പെട്ടു. മൂന്നുഭാഷാ രീതി വേണ്ടെന്നു വയ്ക്കുകയല്ല മികച്ച രീതിയില്‍ നടപ്പിലാക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറയുകയുണ്ടായി.
Post Your Comments