Latest NewsIndiaNews

മമത ബാനര്‍ജിക്ക് അഭിനന്ദനവുമായി മുന്‍ കര്‍ണാടക മുഖ്യമന്ത്രി എച്ച്‌.ഡി. കുമാരസ്വാമി

ബംഗളൂരു: നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് വിജയത്തിൽ മമത ബാനര്‍ജിക്കും നേതാക്കള്‍ക്കും അഭിനന്ദനവുമായി ജെ.ഡി.എസ് നേതാവും മുന്‍ കര്‍ണാടക മുഖ്യമന്ത്രിയുമായ എച്ച്‌.ഡി. കുമാരസ്വാമി. തിന്മശക്തികള്‍ക്കെതിരെ ജയിച്ച മമത ബാനര്‍ജി ദുര്‍ഗാ ദേവിയെ പോലെയായെന്നും ജനങ്ങള്‍ പ്രാദേശിക പാര്‍ട്ടി നേതാക്കളുടെ കൂടെയുണ്ടെന്നതിെന്‍റ ഏറ്റവും പുതിയ ഉദാഹരണമാണ് തെരഞ്ഞെടുപ്പു ഫലമെന്നും കുമാരസ്വാമി പറഞ്ഞു. അധാര്‍മികതക്കെതിരേ ജയിച്ച മമത ബാനര്‍ജിയുടെ ദൃഢനിശ്ചയം തങ്ങള്‍ക്ക് മാതൃകയാണെന്നും കുമാരസ്വാമി പറഞ്ഞു.

Read Also : കോവിഡ്​ ദുരിതാശ്വാസ സംഭാവന പി.​എം കെയേഴ്​സ്​ ഫണ്ടിലേക്ക്​ നല്‍കില്ലെന്ന് ആസ്​ട്രേലിയന്‍ താരം പാറ്റ്​ കമ്മിന്‍സ് 

‘അധികാരത്തിന്‍റെ അധാര്‍മിക പരീക്ഷണങ്ങള്‍ക്കെതിരെ കരുത്തോടെ നിലയുറപ്പിച്ച മമത ഞങ്ങള്‍ക്കെല്ലാം മാതൃകയാവുകയാണ്​. അതുപോലെ, എതിരായ രാഷ്​ട്രീയ സാഹചര്യങ്ങള്‍ക്കിടയിലും മുന്നോട്ട്​ കുതിക്കാന്‍ തമിഴ്​നാട്ടില്‍ ഡി.എം.കെ നേതാക്കള്‍ കാഴ്ചവെച്ച ക്ഷമയും നിശ്ചയദാര്‍ഢ്യവും പാഠവുമാണ്​’ -കുമാരസ്വാമി വിശദീകരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button