Latest NewsUAE

പെരുന്നാൾ; ദുബായിൽ ഗതാഗത നിയന്ത്രണമേർപ്പെടുത്തും

ദുബായ്: റമദാനിലെ തിരക്ക് പ്രമാണിച്ച് ദുബായിൽ ഗതാഗത നിയന്ത്രണമേർപ്പെടുത്തും. വാഹനങ്ങൾക്കും കാൽനടക്കാർക്കും സുഗമമായി സഞ്ചരിക്കാൻ വഴിയൊരുക്കുകയാണ് ലക്ഷ്യമെന്ന് ദുബായ് പൊലീസ്, റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി (ആർടിഎ) അധികൃതർ വ്യക്തമാക്കി. ടൂറിസ്റ്റ് ഏരിയ, മാളു‍കൾ, പെരുന്നാള്‍ ആഘോഷം നടക്കുന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിൽ സുരക്ഷയൊരുക്കുകയും ചെയ്യുമെന്ന് ദുബായ് പൊലീസിലെ പ്രൊടക്ടീവ് സെക്യുരിറ്റി ആൻഡ് എമർജൻസീസ് ഡയറക്ടറും ഇവന്റ്സ് സെക്യുറിങ് കമ്മിറ്റി തലവനുമായ ജനറൽ മേജർ ജനറൽ അബ്ദുല്ല അലി അൽ ഗൈതി അറിയിച്ചു.

ഹൈവേകൾ, പതിവായി ഗതാഗത പ്രശ്നമുണ്ടാകുന്ന സ്ഥലങ്ങൾ, ദുബായ് രാജ്യാന്തര വിമാനത്താവളത്തിലേയ്ക്കുള്ള പ്രധാന റോഡുകൾ, ടൂറിസ്റ്റ് ഏരിയ, മാളുകൾ എന്നിവിടങ്ങളിലാണ് നിയന്ത്രണം നടപ്പിലാക്കുന്നത്. ഷെയ്ഖ് സായിദ് റോഡ്, അൽ ഖൈൽ റോഡ് എന്നിവിടങ്ങളിലേയ്ക്ക് ബിസിനസ് ബേയുടെ ഉൾവഴികളിലൂടെയുള്ള ഗതാഗതം, ബുർജ് ഖലീഫ ഡിസ്ട്രിക്ടിലേയ്ക്ക് ഉൗദ്മേത്ത സ്ട്രീറ്റിൽ നിന്ന് അൽ അസായെൽ സ്ട്രീറ്റ്, ഹാപ്പിനസ് സ്ട്രീറ്റ് വഴി സബീൽ പാലത്തിലൂടെയുള്ള ഗതാഗതം എന്നിവയാണ് പ്രധാനമായും നിയന്ത്രിക്കുക. കൂടാതെ ദുബായ് മെട്രോ, ദുബായ് ട്രാം, ബ് സർവീസ്, ജലഗതാഗതം എന്നീ രംഗങ്ങളിൽ സമയം പുനഃക്രമീകരിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button