Latest NewsIndia

ധീരതയുടെ പര്യായമായി സ്വന്തം ജീവൻ നൽകി 5 പേരെ രക്ഷിച്ച ടൂറിസ്റ്റ് ഗൈഡ്

ശ്രീനഗർ: ധീരതയുടെ പര്യായമായി സ്വന്തം ജീവൻ നൽകി 5 പേരെ രക്ഷിച്ച ടൂറിസ്റ്റ് ഗൈഡ്. പഹൽഗാമിലെ ലിഡ്ഡർ നദിയിൽ വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. ബംഗാളിൽ നിന്നുള്ള ദമ്പതികളെ അനുഗമിക്കുമ്പോഴാണ് ഗൈഡ് റൗഫ് അഹമ്മദ് ധർ (32) എന്ന ഗൈഡ് ഉൾപ്പെടെ 6 പേർ കയറിയ ചങ്ങാടം കാറ്റടിച്ച് മുങ്ങിയത്. തുഴച്ചിലിലും നീന്തലിലും പരിശീലനം ലഭിച്ചിട്ടുള്ള റൗഫ് കര പറ്റിയെങ്കിലും തിരികെ വെള്ളത്തിൽ ചാടി 5 പേരെയും രക്ഷിച്ച് കരയ്‌ക്കെത്തിക്കുകയായിരുന്നു. ഇതിനിടെ യുവാവ് കുത്തൊഴുക്കിൽ മുങ്ങിത്താണു.

ദുരന്തനിവാരണ ദ്രുതകർമസേന താമസിയാതെ തിരച്ചിൽ തുടങ്ങിയെങ്കിലും റൗഫിനെ കണ്ടെത്താനായില്ല. ഇന്നലെ രാവിലെ ഭവാനി പാലത്തിനു സമീപത്തു നിന്നാണ് മൃതദേഹം കണ്ടെടുത്തത്. റൗഫിന്റെ ധീരതയെ അനുസ്മരിച്ച ഗവർണർ സത്യപാൽ മാലിക് ഉറ്റ ബന്ധുക്കൾക്ക് 5 ലക്ഷം രൂപയുടെ സഹായധനം പ്രഖ്യാപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button