ന്യൂഡല്‍ഹി: കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് നാളെ (തിങ്കളാഴ്ച) സിയാച്ചിന്‍ സന്ദര്‍ശിക്കും. മേഖലയിലെ സുരക്ഷാ സ്ഥിതിഗതികള്‍ വിലയിരുത്താനാണ് സന്ദര്‍ശനം. കരസേനാ മേധാവി ബിബിന്‍ റാവത്തും നാളെ കേന്ദ്രമന്ത്രിയെ അനുഗമിക്കും.
പ്രതിരോധ മന്ത്രി ആയ ശേഷം രാജ്യതലസ്ഥാനത്തിന് പുറത്തുള്ള ഒരു സൈനിക ക്യാമ്പില്‍ രാജ്നാഥ് നടത്തുന്ന ആദ്യ സന്ദര്‍ശനമാണിത്.
ഇന്ത്യ-പാകിസ്ഥാന്‍ നിയന്ത്രണരേഖയിലുള്ള ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള യുദ്ധഭൂമിയാണ് സിയാച്ചിന്‍. ഇവിടെത്തുന്ന രാജ്‌നാഥ് സിംഗ് സൈനികരുമായും ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തും.
Post Your Comments