KeralaLatest News

തെ​​ക്കു​​പ​​ടി​​ഞ്ഞാ​​റ​​ന്‍ കാ​​ല​​വ​​ര്‍​​ഷം അടുത്ത 48 മണിക്കൂറിനുളളില്‍ കേരളതീരത്തേക്ക്

തി​​രു​​വ​​ന​​ന്ത​​പു​​രം: അ​​ടു​​ത്ത 48 മ​​ണി​​ക്കൂ​​റി​​നു​​ള്ളി​​ല്‍ തെ​​ക്കു​​പ​​ടി​​ഞ്ഞാ​​റ​​ന്‍ കാ​​ല​​വ​​ര്‍​​ഷം കേരളത്തിലെത്തുമെന്ന് കാ​​ലാ​​വ​​സ്ഥാ നി​​രീ​​ക്ഷ​​ണ കേ​​ന്ദ്രം. ജൂ​​ണ്‍ ആ​​റി​​ന് കാ​​ല​​വ​​ര്‍​​ഷം കേ​​ര​​ള​​ത്തി​​ല്‍ എ​​ത്തി​​ച്ചേ​​രു​​മെ​​ന്നാ​​ണ് കാ​​ലാ​​വ​​സ്ഥാ നി​​രീ​​ക്ഷ​​ണ​​കേ​​ന്ദ്രം പ്ര​​വ​​ച​​ച്ചി​​രു​​ന്ന​​ത്. എ​​ന്നാ​​ല്‍ അതിന് മൂ​ന്നു ദി​​വ​​സം മു​​ന്‍​​പോ മൂ​​ന്നു ദി​​വ​​സ​​ത്തി​​നു ശേ​​ഷ​​മോ കാ​​ല​​വ​​ര്‍​​ഷം എ​​ത്തി​​ച്ചേ​​രാ​​റു​​ണ്ടെ​​ന്നും ഇ​​ക്കു​​റി അ​​ത് നേ​​ര​​ത്തെ​​യെ​​ത്താ​​നു​​ള്ള സാ​​ധ്യ​​ത ഏ​​റെ​​യാ​​ണെ​​ന്നും കാ​​ലാ​​വ​​സ്ഥാ വി​​ദ​​ഗ്ധ​​ര്‍ വ്യ​​ക്ത​​മാ​​ക്കു​​ന്നു.

അ​​തേ​​സ​​മ​​യം, തി​​ങ്ക​​ളാ​​ഴ്ച മു​​ത​​ല്‍ ബു​​ധ​​നാ​​ഴ്ച വ​​രെ സം​​സ്ഥാ​​ന​​ത്ത് ഒ​​റ്റ​​പ്പെ​​ട്ട സ്ഥ​​ല​​ങ്ങ​​ളി​​ല്‍ ക​​ന​​ത്ത മ​​ഴ​​യ്ക്കു സാ​​ധ്യ​​ത​​യു​​ണ്ടെ​​ന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. മു​​ന്ന​​റി​​യി​​പ്പി​​ന്‍റെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ല്‍ നാ​​ല് ജി​​ല്ല​​ക​​ളി​​ല്‍ യെ​​ല്ലോ അ​​ല​​ര്‍​​ട്ട് പ്ര​​ഖ്യാ​​പി​​ച്ചു. എ​​റ​​ണാ​​കു​​ളം, ഇ​​ടു​​ക്കി, മ​​ല​​പ്പു​​റം, വ​​യ​​നാ​​ട് ജി​​ല്ല​​ക​​ളി​​ലാ​​ണ് യെ​​ല്ലോ അ​​ല​​ര്‍​​ട്ട് പ്ര​​ഖ്യാ​​പി​​ച്ചി​​ട്ടു​​ള്ള​​ത്. കേ​​ര​​ളം ഉ​​ള്‍​​പ്പെ​​ടു​​ന്ന തെ​​ക്ക​​ന്‍ മു​​നമ്പില്‍ 97 ശ​​ത​​മാ​​നം മ​​ഴ പെ​​യ്യു​​മെ​​ന്നാ​​ണ് കാ​​ലാ​​വ​​സ്ഥാ നി​​രീ​​ക്ഷ​​ണ കേ​​ന്ദ്ര​​ത്തി​​ന്‍റെ പ്ര​​വ​​ച​​നം.

shortlink

Related Articles

Post Your Comments

Related Articles


Back to top button