Latest NewsIndiaInternational

ഇന്ത്യൻ ഹൈക്കമ്മീഷന്റെ ഇഫ്താർ വിരുന്നിനെത്തിയ അതിഥികൾക്ക് നേരെ പാക് ഉദ്യോഗസ്ഥരുടെ കൈയ്യേറ്റ ശ്രമം

ഇന്ത്യ ക്ഷണിച്ച ഒട്ടേറെ അതിഥികൾ വിരുന്നിൽ പങ്കെടുക്കാതെ മടങ്ങി പോയി .

ന്യൂഡൽഹി : പാകിസ്ഥാനിൽ ഇന്ത്യൻ ഹൈക്കമ്മീഷൻ സംഘടിപ്പിച്ച ഇഫ്താർ വിരുന്നിൽ പങ്കെടുക്കാനെത്തിയ അതിഥികളെ അപമാനിച്ച് പാകിസ്ഥാൻ . വിരുന്നിൽ പങ്കെടുക്കാനെത്തിയ നയതന്ത്ര ഉദ്യോഗസ്ഥരടക്കമുള്ളവരോട് അപമര്യാദയായി പെരുമാറിയെന്നും ,കൈയ്യേറ്റം ചെയ്തെന്നുമാണ് പരാതി . ഇതേ തുടർന്ന് ഇന്ത്യ ക്ഷണിച്ച ഒട്ടേറെ അതിഥികൾ വിരുന്നിൽ പങ്കെടുക്കാതെ മടങ്ങി പോയി .

അതിഥികൾക്കുണ്ടായ മാനസിക പ്രയാസത്തിന് ഇന്ത്യൻ ഹൈക്കമ്മീഷണർ അജയ് ബിസരിയാ ക്ഷമാപണം നടത്തി . സംഭവത്തിൽ ഇന്ത്യ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി .ഇസ്ലാമാബാദിലെ സെറീന ഹോട്ടലിലാണ് ഇന്ത്യ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചത് . പാക് നയതന്ത്ര ഉദ്യോഗസ്ഥരെയടക്കം വിരുന്നിനായി ക്ഷണിച്ചിരുന്നു . എന്നാൽ പരിപാടിക്കെത്തുന്നവരെ സുരക്ഷാ പരിശോധനയുടെ പേരിൽ കൈയ്യേറ്റം ചെയ്യുകയായിരുന്നു പാക് ഉദ്യോഗസ്ഥർ . ചിലരെ ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്തു .

shortlink

Related Articles

Post Your Comments

Related Articles


Back to top button