
ചെന്നൈ: കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി തിരഞ്ഞെടുക്കപ്പെട്ട യു.പി.എ അധ്യക്ഷ സോണിയ ഗാന്ധിക്ക് ആശംസകൾ നേർന്ന് ഡി.എം.കെ നേതാവ് എം.കെ സ്റ്റാലിന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സ്റ്റാലിൻ ആശംസകൾ നേർന്നത്. ‘ബഹുമാനപ്പെട്ട അണ്ണൈ (അമ്മ) സോണിയ ഗാന്ധിക്ക് എന്റെ ഹൃദയം നിറഞ്ഞ ആശംസകള്‍’ എന്നായിരുന്നു സ്റ്റാലിൻ കുറിച്ചത്.
ഇന്ത്യന്‍ ജനതയുടെ ഹൃദയങ്ങളില്‍ നിന്ന് കോണ്‍ഗ്രസിന്റെ ശ്രേഷ്ടമായ പ്രവര്‍ത്തനങ്ങള്‍ ഇല്ലാതാക്കാന്‍ ഒരു ശക്തികള്‍ക്കും കഴിയില്ല.ഇന്ത്യയിലെ പാവപ്പെട്ടവരും, മധ്യവര്‍ഗവും, പാര്‍ശ്വവത്കരിക്കപ്പെട്ടവരും കോണ്‍ഗ്രസില്‍ വിശ്വാസമര്‍പ്പിക്കുന്നുവെന്നും സ്റ്റാലിന്‍ വ്യക്തമാക്കി.
Post Your Comments