വാഷിംഗ്ടണ്‍: സര്‍ച്ച് എന്‍ജിന്‍ ഭീമനായ ഗൂഗിളിനെതിരെ യു.എസ് വിശ്വാസലംഘനക്കുറ്റത്തിന് തയ്യാറെക്കുന്നു. യുഎസ് നിയമവിഭാഗമാണ് നടപടിക്ക് തയ്യാറെടുക്കുന്നത്. വെബ് സെര്‍ച്ചുള്‍പ്പെടെയുള്ള ഗൂഗിളിന്റെ പ്രവര്‍ത്തനങ്ങള്‍ ഇതിനായി നിയമവിഭാഗം നിരീക്ഷിച്ചുവരുന്നതായും റിപ്പോര്‍ട്ട്. പേരുവെളിപ്പെടുത്താത്ത നിയമവൃത്തങ്ങളെ ഉദ്ധരിച്ച് യു.എസ്. മാധ്യമം വാള്‍സ്ട്രീറ്റ് ജേണല്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ഗൂഗിള്‍, ഫെയ്‌സ്ബുക്ക്, ആപ്പിള്‍ തുടങ്ങിയ വന്‍കിടകമ്പനികള്‍ വിശ്വാസലംഘനനിരോധനനിയമം ലംഘിക്കുന്നതായി ആരോപണമുയര്‍ന്നിരുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ ഇതുവരെ ഗൂഗിളിന്റെ ഭാഗത്തു നിന്നും പ്രതികരണം ഉണ്ടായിട്ടില്ല.
നേരത്തേ പരസ്യമേഖലയില്‍ അധാര്‍മികമത്സരം നടത്തിയതിന് ഗൂഗിളിന് യൂറോപ്യന്‍ യൂണിയന്‍ 10,000 കോടി രൂപ പിഴചുമത്തിയിരുന്നു.
Post Your Comments