സ്വന്തം പേര് ഒരിക്കലെങ്കിലും ഗൂഗിളിൽ തിരയാത്തവർ വളരെ ചുരുക്കമാണ്. ഓൺലൈനിൽ എന്ത് കാര്യവും തിരയാൻ ആളുകൾ ആദ്യം ഓടിയെത്തുന്ന പ്ലാറ്റ്ഫോം കൂടിയാണ് ഗൂഗിൾ. എന്നാൽ, ചുരുക്കം ചിലർക്ക് തങ്ങളുടെ വ്യക്തിഗത വിവരങ്ങളും ഗൂഗിളിൽ നിന്ന് ലഭിക്കാറുണ്ട്. ഇവ സ്വകാര്യതയിലേക്കുള്ള അനധികൃത കടന്നുകയറ്റമാണ് സൂചിപ്പിക്കുന്നത്. ഗൂഗിളിൽ നിങ്ങളുടെ പേര് തിരയുമ്പോൾ, നിങ്ങളുടെ അനുവാദമില്ലാതെ വ്യക്തിഗത വിവരങ്ങളായ ഫോൺ നമ്പർ, ഇമെയിൽ ഐഡി, വീട്ടുവിലാസം തുടങ്ങിയവ ലഭിക്കുകയാണെങ്കിൽ കൃത്യമായ നടപടി സ്വീകരിക്കേണ്ടതുണ്ട്.
ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ഇന്റർനെറ്റ് മുഖാന്തരം ചേർന്നിട്ടുണ്ടെങ്കിൽ അവ ഉടനടി നീക്കം ചെയ്യാനുള്ള ഗൂഗിളിന്റെ ‘റിമൂവ് ദിസ് റിസൾട്ട്’ എന്ന ഫീച്ചർ ഇപ്പോഴും ബീറ്റ ടെസ്റ്റിംഗിലാണ്. അതിനാൽ, ശ്രമകരമായ മറ്റൊരു മാർഗ്ഗത്തിലൂടെ മാത്രമാണ് വ്യക്തിഗത വിവരങ്ങൾ നീക്കം ചെയ്യാൻ സാധിക്കുകയുള്ളൂ. ഗൂഗിളിൽ നിന്ന് വ്യക്തിഗത വിവരങ്ങൾ മറ്റുള്ളവർ ആക്സസ് ചെയ്യാതിരിക്കാൻ ചില കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. എന്തൊക്കെയെന്ന് പരിചയപ്പെടാം.
- ഗൂഗിളിൽ നിങ്ങളുടെ പേര് തിരയുക.
- നിങ്ങൾ നീക്കം ചെയ്യാൻ ആഗ്രഹിക്കുന്ന വിവരങ്ങൾ ഉള്ള പേജ് കണ്ടെത്തി, അതിനടുത്തുള്ള 3 ഡോട്ടുകൾ ക്ലിക്ക് ചെയ്യുക.
- മുകളിൽ വലത് ഭാഗത്തുള്ള ‘റിമൂവ് റിസൾട്ട്’ ക്ലിക്ക് ചെയ്യുക.
- വരുന്ന 5 ഓപ്ഷനുകളിൽ ഫോൺ നമ്പർ, ഇമെയിൽ വിലാസം, വീട്ടുവിലാസം എന്നിവയ്ക്കായി ‘ഇറ്റ് ഷോസ് മൈ പേഴ്സണൽ ഇൻഫോ’ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.
- നിങ്ങൾ നീക്കം ചെയ്യാൻ ആഗ്രഹിക്കുന്ന നിങ്ങളുടെ പേരും കോൺടാക്ട് വിവരങ്ങളും രേഖപ്പെടുത്തുക.
- തുടർന്ന് ‘Continue’ എന്നതിൽ ക്ലിക്ക് ചെയ്ത്, ‘sent’ ചെയ്യുക.
- നിങ്ങളുടെ റിക്വസ്റ്റ് റിവ്യൂ ചെയ്യണമെങ്കിൽ, ‘ഗോ ടു റിമൂവൽ റിക്വസ്റ്റ്’ ബട്ടനിൽ ക്ലിക്ക് ചെയ്യുക.
Post Your Comments