ഉപഭോക്താക്കളുടെ സൗകര്യാർത്ഥം ഇമോജി കിച്ചൻ ഫീച്ചർ ഇനി മുതൽ ഗൂഗിൾ സെർച്ചിലും ലഭ്യം. വിവിധ ഇമോജികൾ തമ്മിൽ കൂട്ടിച്ചേർത്ത് പുതുതായി ഇമോജി നിർമ്മിക്കാൻ സഹായിക്കുന്ന ഫീച്ചറാണ് ഇമോജി കിച്ചൻ. വർഷങ്ങൾക്കു മുൻപ് ജിബോർഡ് ആപ്പിൽ ഇമോജി കിച്ചൻ ഫീച്ചർ അവതരിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഗൂഗിൾ സെർച്ചിലും ഈ ഫീച്ചർ എത്തുന്നത്. എല്ലാ ഗൂഗിൾ വെബ് ഉപഭോക്താക്കൾക്കും ഈ ഫീച്ചർ ഉപയോഗിക്കാവുന്നതാണ്.
ഇമോജി കിച്ചൻ ഫീച്ചറിൽ നിർമ്മിക്കുന്ന ഇമോജികൾ ഉപഭോക്താക്കൾക്ക് മറ്റു പ്ലാറ്റ്ഫോമുകൾ മുഖാന്തരം എളുപ്പത്തിൽ പങ്കുവയ്ക്കാൻ സാധിക്കും. ഗൂഗിൾ സെർച്ചിൽ ഇമോജി കിച്ചൻ എന്ന് സെർച്ച് ചെയ്തശേഷം, ഗെറ്റ് കുക്കിംഗ് എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക. തുടർന്ന് ഇമോജികളുടെ വലിയ പട്ടികയും, രണ്ട് ഇമോജികൾ കൂട്ടിച്ചേർത്ത് പുതിയ ഇമോജി ഉണ്ടാക്കിയതിന്റെയും മാതൃക കാണാൻ കഴിയുന്നതാണ്. ഇതിൽ ക്ലിയർ ഓൾ ബട്ടൺ ക്ലിക്ക് ചെയ്ത് മുൻപ് ഉള്ളവ ഡിലീറ്റ് ചെയ്യാവുന്നതാണ്.
ഉപഭോക്താക്കളുടെ ഇഷ്ടാനുസരണം പട്ടികയിൽ നിന്ന് ആവശ്യമായ രണ്ട് ഇമോജികൾ തിരഞ്ഞെടുക്കാൻ കഴിയും. ഈ രണ്ട് ഇമോജികളും തമ്മിൽ ചേർത്ത് രൂപപ്പെടുന്ന പുതിയ ഇമോജി മുകളിലെ ടാബിൽ ദൃശ്യമാകുന്നതാണ്. ഇതിന് തൊട്ടുതാഴെയായി കാണുന്ന കോപ്പി ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം ഏത് പ്ലാറ്റ്ഫോമിൽ വേണമെങ്കിലും പുതിയ ഇമോജി പങ്കുവെക്കാൻ സാധിക്കും.
Post Your Comments