പലപ്പോഴും മിക്ക ആളുകളുടെയും സെർച്ചിൽ വ്യക്തിഗത വിവരങ്ങൾ പ്രത്യക്ഷപ്പെടാറുണ്ട്. ഇത്തരം ഉപയോക്താക്കൾക്ക് പുതിയ അപ്ഡേറ്റുമായി എത്തിയിരിക്കുകയാണ് ടെക് ഭീമനായ ഗൂഗിൾ. വ്യക്തിഗത വിവരങ്ങൾ സെർച്ചിൽ കാണുന്നവർക്ക് നോട്ടിഫിക്കേഷൻ നൽകാനാണ് ഗൂഗിൾ പദ്ധതിയിടുന്നത്. ഇതുമായി ബന്ധപ്പെട്ടുള്ള സംവിധാനം ഉടൻ പ്രാബല്യത്തിലാകുമെന്ന് ഗൂഗിൾ അറിയിച്ചിട്ടുണ്ട്.
റിപ്പോർട്ടുകൾ പ്രകാരം, വ്യക്തിഗത വിവരങ്ങൾ നീക്കം ചെയ്യുന്നതിനായി റിസൾട്ട്സ് എബൗട്ട് യു ടൂൾ ആണ് അവതരിപ്പിക്കുക. ഇതോടെ, ഫോൺ നമ്പർ, ഇമെയിൽ, വിലാസം തുടങ്ങിയ വിവരങ്ങൾ നീക്കം ചെയ്യുന്നതിന് ഉപയോക്താക്കൾക്ക് അപേക്ഷ സമർപ്പിക്കാൻ സാധിക്കും. നിലവിൽ, ഗൂഗിൾ സപ്പോർട്ട് ടീമിന്റെ സഹായത്തോടു കൂടി മാത്രമാണ് ഇത്തരം വിവരങ്ങൾ നീക്കം ചെയ്യാൻ കഴിയുക.
Also Read: ഗർഭിണികൾ ചോളം കഴിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ!
സെർച്ചിൽ വ്യക്തിഗത വിവരങ്ങൾ കാണുന്നുണ്ടെങ്കിൽ അടുത്ത വർഷം മുതൽ തന്നെ ഗൂഗിൾ നോട്ടിഫിക്കേഷൻ മുഖാന്തരം ഉപയോക്താക്കളെ അറിയിക്കും. ഇതോടെ, റിസൾട്ട്സ് എബൗട്ട് യു ടൂളിൽ വലത്തേ അറ്റത്തുള്ള മൂന്നു ഡോട്ടുകളിൽ ക്ലിക്ക് ചെയ്തതിനുശേഷം റിമൂവ് ഓപ്ഷൻ നൽകാൻ സാധിക്കും. അതേസമയം, വ്യക്തിഗത വിവരങ്ങൾ സെർച്ചിൽ പ്രത്യക്ഷപ്പെടുന്നത് തടയാൻ സാധിക്കുമെങ്കിലും, ടൂൾ ഉപയോഗിച്ച് റിമൂവ് ചെയ്ത വിവരങ്ങൾ വെബിൽ നിന്ന് പോകില്ലെന്ന് ഗൂഗിൾ അറിയിച്ചിട്ടുണ്ട്.
Post Your Comments