KeralaLatest News

‘നിപ്പ ഒരിക്കല്‍ വന്ന നാടാണ് നമ്മുടേത്’ – ഡോ. ഷിംനയുടെ കുറിപ്പ് വായിക്കേണ്ടത്

എറണാകുളത്തെ ഒരു ആശുപത്രിയില്‍ പ്രവേശിപ്പിച്ച രോഗിയില്‍ നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചു എന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ വാര്‍ത്തകള്‍ പരക്കുന്നുണ്ട്. എന്നാല്‍ ഇതെല്ലാം അടിസ്ഥാന രഹിതമാണെന്ന് ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള അറിയിച്ചിട്ടുണ്ട്. ഒപ്പം ഡോ. ഷിംന അസീസും വിഷയത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിട്ടുണ്ട്. ‘നിപ്പ ഒരിക്കല്‍ വന്ന നാടാണ് നമ്മുടേത്. സമാനലക്ഷണങ്ങളുമായി വരുന്നവര്‍ക്ക് നിപ്പ രോഗമാണോ എന്നറിയാനുള്ള പരിശോധനകള്‍ നടത്തുന്നത് നടപടിയുടെ ഭാഗം മാത്രമാണ്. അതിനര്‍ത്ഥം ആ വ്യക്തിക്ക് രോഗമുണ്ടെന്ന് ആകണമെന്നില്ലെന്ന് ഡോ. ഷിംന പറയുന്നു. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ഷിംനയുടെ പ്രതികരണം.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

നിപ്പ ഒരിക്കൽ വന്ന നാടാണ്‌ നമ്മുടേത്‌. സമാനലക്ഷണങ്ങളുമായി വരുന്നവർക്ക്‌ നിപ്പ രോഗമാണോ എന്നറിയാനുള്ള പരിശോധനകൾ നടത്തുന്നത്‌ നടപടിയുടെ ഭാഗം മാത്രമാണ്. അതിനർത്‌ഥം ആ വ്യക്‌തിക്ക്‌ രോഗമുണ്ടെന്ന്‌ ആകണമെന്നില്ല.

എറണാകുളത്ത്‌ ഒരു രോഗിക്ക്‌ നിപ്പ ബാധിച്ചുവെന്ന്‌ തുടങ്ങുന്ന സന്ദേശം കണ്ട്‌ പരിഭ്രാന്തരാകാതിരിക്കുക. അങ്ങനെയൊരു സ്‌ഥിരീകരണത്തെ സംബന്ധിച്ച വാർത്ത അടിസ്‌ഥാനരഹിതമാണ്‌. ഇത്തരം സുപ്രധാനമായ വാർത്തകളുടെ വിശദാംശങ്ങൾക്കായി ആരോഗ്യവകുപ്പിനെ മാത്രം ആശ്രയിക്കുക.

https://www.facebook.com/shimnazeez/posts/10157525034797755

shortlink

Related Articles

Post Your Comments

Related Articles


Back to top button