KeralaLatest News

ബാലഭാസ്‌കറിന്റെ മരണം: പ്രകാശ് തമ്പിയില്‍ നിന്ന് മൊഴിയെടുക്കാന്‍ വൈകും

തിരുവനന്തപുരം: ബാലഭാസ്‌കറിന്റെ മരണത്തി്ല്‍ ദുരൂഹത ഏറുമ്പോള്‍ സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയായ പ്രകാശന്‍ തമ്പിയുടെ ചോദ്യം ചെയ്യല്‍ വൈകും. സ്വര്‍ണ്ണക്കടത്ത് ഡിആര്‍ഐയുടെ കേസില്‍ പ്രതിയായി ജയിലില്‍ കഴിയുന്ന പ്രകാശന്‍ തമ്പിയെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് സിബിഐ കോടതിയെ സമീപിച്ചതയാണ് സൂചന. ബാലുവിന്റെ മരണം അന്വേഷിക്കുന്നത് ക്രൈം ബ്രാഞ്ചും സ്വര്‍ണ്ണക്കടത്ത്് അന്വേഷിക്കുന്നത് സിബിഐയുമാണ്. അതുകൊണ്ടു തന്നെ സിബിഐ പ്രകാശനെ ചോദ്യം ചെയ്തതിനു ശേഷം മാത്രമേ ക്രൈംബ്രാഞ്ചിനും ഇയാളെ ചോദ്യം ചെയ്യാന്‍ കഴിയുകയുള്ളൂ. ക്രൈംബ്രാഞ്ചിനു ചോദ്യം ചെയ്യണമെങ്കില്‍ കുറച്ച് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button