തിരുവനന്തപുരം: ബാലഭാസ്കറിന്‍റെ മരണത്തിൽ സി.ബി.ഐ അന്വേഷണവുമായി ഇനി സഹകരിക്കില്ലെന്ന് കലാഭവന്‍ സോബി. എന്നാൽ സി.ബി.ഐയുടെ പേരില്‍ തനിക്കെതിരെ തെറ്റായ പ്രചാരണം നടക്കുന്നു. ജീവന് ഭീഷണിയെന്നും കലാഭവന്‍ സോബി പറഞ്ഞു. ബാലഭാസ്കറിന്‍റെ മരണവുമായി ബന്ധപ്പെട്ട് സോബി ഉള്‍പ്പെടെ നാല് പേരുടെ നുണ പരിശോധനാ ഫലം ഇന്നലെ സി.ബി.ഐക്ക് ലഭിച്ചിരുന്നു. നുണ പരിശോധനയില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചെന്ന് സി.ബി.ഐ. അപകടസ്ഥലത്ത് സ്വര്‍ണക്കടത്തു കേസിലെ പ്രതി റൂബിന്‍ തോമസ് ഉണ്ടായിരുന്നെന്ന കലാഭവന്‍ സോബിയുടെ മൊഴി തെറ്റാണെന്നായിരുന്നു നുണപരിശോധനാ ഫലം.
Read Also: കോര്‍പ്പറേഷന്റെ ഭരണച്ചുമതല ഇനി ജില്ലാകളക്ടര്‍ നിർവഹിക്കും
അതേസമയം മരണവുമായി ബന്ധപ്പെട്ട് കണ്ട കാര്യങ്ങളില്‍ ഉറച്ച് താന്‍ നില്‍ക്കുന്നുവെന്നായിരുന്നു കലാഭവന്‍ സോബിയുടെ പ്രതികരണം. താന്‍ പറഞ്ഞത് കള്ളമാണെന്ന് സി.ബി.ഐ കോടതിയില്‍ പറഞ്ഞാല്‍ നിയമനടപടി സ്വീകരിക്കും. കേസ് അട്ടിമറിക്കാനാണ് ശ്രമം നടക്കുന്നത്. തനിക്കെതിരെ ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ കെട്ടിച്ചമച്ചതാണെന്നും സോബി ആരോപിച്ചു.
Post Your Comments