മുംബൈ•മഹാരാഷ്ട്രയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കൃപാശങ്കര്‍ സിംഗ് ബി.ജെ.പിയില്‍ ചേര്‍ന്നേക്കുമെന്ന് അഭ്യൂഹം. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ അടുത്ത അനുയായിയായി അറിയപ്പെടുന്ന ബി.ജെ.പി എം.എല്‍.എ പ്രസാദ് ലാദുമായി സിംഗ് കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയത് അഭ്യൂഹങ്ങള്‍ക്ക് കരുത്ത് പകര്‍ന്നിട്ടുണ്ട്. അതേസമയം, കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.
2019 ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം നിരവധി കോണ്‍ഗ്രസ് നേതാക്കളാണ് ബി.ജെ.പിയില്‍ ചേരാന്‍ തയ്യാറായി നില്‍ക്കുന്നത്. മഹാരാഷ്ട്ര നിയമസഭാ പ്രതിപക്ഷ നേതാവും ബി.ജെ.പിയില്‍ ചേരാന്‍ ഒരുങ്ങി നില്‍ക്കുകയാണ്.
അടുത്തിടെ, തെരഞ്ഞെടുപ്പ് പരാജയം ചര്‍ച്ച ചെയ്യാന്‍ മുംബൈ കോണ്‍ഗ്രസ് പ്രസിഡന്റ് മിലിന്ദ് ദിയോറ ഒരു റിവ്യൂ മീറ്റിംഗ് വിളിച്ചിരുന്നു. സഞ്ജയ് നിരുപം, പ്രിയ ദത്ത്, ഊര്‍മിള മണ്ഡോദ്കര്‍ ഉള്‍പ്പടെയുള്ള നേതാക്കളെ ക്ഷണിച്ചിരുന്നുവെങ്കിലും ഏക്‌നാഥ് ഗെയ്ക്ക് വാദ് മാത്രമാണ് സിറ്റി യൂണിറ്റ് ഓഫീസില്‍ നടന്ന യോഗത്തില്‍ പങ്കെടുത്തത്.
Post Your Comments