സിങ്കപ്പുര്‍ : അമേരിക്കയ്ക്ക് ചൈനയുടെ മുന്നറിയിപ്പ്്. ദക്ഷിണ ചൈന കടലും തയ്വാനുമായി ബന്ധപ്പെട്ട സുരക്ഷ പ്രശ്‌നം സംബന്ധിച്ചാണ് ചൈന അമേരിക്കയ്ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. പ്രശ്‌ന പരിഹാരത്തിനായി യുഎസ് ഇടപെടേണ്ടതില്ലെന്ന് ചൈനീസ് പ്രതിരോധ മന്ത്രി വെയ് ഫെന്‍ഗെ വ്യക്തമാക്കി.. അമേരിക്കയുമായി യുദ്ധം നടത്തിയാല്‍ അതു ലോകത്തിനു ദുരന്തമായി മാറുമെന്നും അദ്ദേഹം പറഞ്ഞു. സ്വയം ഭരണ പ്രദേശമായ തയ്വാന് യുഎസ് കൂടുതല്‍ പിന്തുണ നല്‍കുകയും തയ്വാന്‍ കടലിടുക്കിലൂടെ യുദ്ധക്കപ്പലുകള്‍ ഓടിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ചൈനയുടെ പ്രതികരണം..
ഏഷ്യ പ്രീമിയര്‍ ഡിഫന്‍സ് ഉച്ചകോടി ഷാന്‍ഗ്രി ല ഡയലോഗിലാണ് ചൈന നിലപാട് വ്യക്തമാക്കിയത്. അവസാനം വരെ ചൈന പൊരുതും. ബെയ്ജിങ് അതിപ്രധാനമായി കരുതുന്ന സ്ഥലമായ തയ്വാനില്‍ ഇടപെടല്‍ നടത്താന്‍ ആരെങ്കിലും ശ്രമിച്ചാല്‍ ബലം പ്രയോഗിക്കേണ്ടി വരും. 2011ന് ശേഷം ആദ്യമായി സമ്മേളനത്തില്‍ പങ്കെടുക്കുന്ന ചൈനയുടെ പ്രതിരോധമന്ത്രിയാണ് വെയ്.
ഏഷ്യയില്‍ സായുധാഭ്യാസ പ്രകടനം നടത്തുന്നതു പ്രതിരോധത്തിനു വേണ്ടി മാത്രമാണ്. ആരെയും ഭീഷണിപ്പെടുത്താനോ ആക്രമിക്കാനോ വേണ്ടിയല്ല. ആക്രമിക്കപ്പെടാതെ ചൈന ആക്രമണത്തിനു മുതിരില്ല. ചൈനയും യുഎസും തമ്മിലുള്ള സംഘട്ടനം ഭീകരമായ പ്രത്യാഘാതമായിരിക്കും ഉണ്ടാക്കുകയെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments