ദുബായിൽ ജയിലുകളിലെത്തുന്ന മലയാളി സ്ത്രീകളെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് ,സമാനമായ കേസില്‍ ദുബൈയിലെ ജയിലില്‍ കഴിയേണ്ടി വന്ന തൃശൂര്‍ നെടുമ്പുഴ സ്വദേശി രാഖി അരുണ്‍ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സാമ്പത്തിക കുറ്റകൃത്യങ്ങളുടെ പേരില്‍ ദുബൈയിലെ ജയിലില്‍ കഴിയുന്ന മലയാളി സ്ത്രീകളില്‍ ഭൂരിഭാഗവും ഭാര്യയെ ബിനാമിയാക്കി ഭര്‍ത്താവ് നടത്തിയ ബിസിനസിന്റെ ഇരകളാണെന്ന് വെളിപ്പെടുത്തല്‍. .
ദുബായിൽ രാഖിയുടെ ഭര്‍ത്താവ് അരുണ്‍ തന്റെ പേരില്‍ നടത്തിയ ബിസിനസിന്റെ ബാധ്യതകളുടെ പേരില്‍ ഒരുമാസത്തിലേറെ ദുബൈ അവീര്‍ ജയിലില്‍ കഴിയേണ്ടി വന്ന വീട്ടമ്മയാണ് രാഖി അരുണ്‍. ചെക്കുകള്‍ മടങ്ങി രാഖി കേസിലകപ്പെട്ടതോടെ ഭര്‍ത്താവ് ഇവരെ വിട്ട് നാട്ടിലേക്ക് ഒറ്റക്ക് കടന്നു. രണ്ട് മക്കളും കേസുകളുമായി രാഖി ദുബൈയില്‍ ദുരിതത്തിലായി. മക്കളുടെ പഠനം മുടങ്ങി. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ലെന്ന് രാഖി വെളിപ്പെടുത്തി, ഇത്തരത്തിൽ നിരവധി മലയാളി സ്ത്രീകൾ ദുബായ് ജയിലുകളിൽഇതത്രം സംഭവങ്ങൾ സാഥാരണമാണെന്നും രാഖി വെളിപ്പെടുത്തി.
എന്നാൽ രാഖിയുടെ കേസിനാസ്പദമായ വാടക തുകയുടെ ഒരു ഭാഗം സുഹൃത്തുക്കളും അല്‍വാസികളും അടച്ചാണ് രാഖിയുടെ താല്‍കാലിക മോചനം സാധ്യമാക്കിയത്. ബാക്കി തുക ഗഡുക്കളായി ഇനിയും അടച്ചുവീട്ടണം അല്ലാത്തപക്ഷം ഇവര്‍ വീണ്ടും ജയിലില്‍ പോകേണ്ടി വരും. ഇത്തരം കേസില്‍ എംബസിയുടെ സഹായവും കിട്ടാറില്ലെന്നതാണ് പ്രശ്നം ഗുരുതരമാക്കുന്നത്.
Post Your Comments