ന്യൂഡല്‍ഹി: ശബരിമല ക്ഷേത്രത്തില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്ന വിഷയത്തിൽ നിർണായക തീരുമാനമാവുമായി സുപ്രീം കോടതി. പൊതു ക്ഷേത്രമാണെങ്കില്‍ എല്ലാവര്‍ക്കും ആരാധന നടത്താന്‍ കഴിയണമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. പൊതു ക്ഷേത്രങ്ങളില്‍ വിലക്ക് ഏര്‍പ്പെടുത്തുന്നത് ഭരണഘടനാ ലംഘനമാണെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
അതേസമയം,ഭരണസമിതി സ്ത്രീകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത് എന്തിനാണെന്നും കോടതി ചോദിച്ചു. പ്രായമുള്ള സ്ത്രീകളുടെ പ്രവേശനത്തെ അനുകൂലിച്ച് കേരളം സംസാരിച്ചിരുന്നു.
ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണു കേസില്‍ നിര്‍ണായക നിരീക്ഷണങ്ങള്‍ നടത്തിയത്. ശബരിമലയിലെ ഭരണപരമായ കാര്യങ്ങളില്‍ ഇടപെടില്ലെന്ന് നേരത്തെ കോടതി വ്യക്തമാക്കിയിരുന്നു. സ്ത്രീപ്രവേശന വിഷയത്തിന്‍റെ നിയമപരമായ കാര്യങ്ങള്‍ മാത്രമാവും കോടതി പരിശോധിക്കുകയെന്ന് ഇന്ന് രാവിലെ കേസ് പരിഗണിക്കവേ ഭരണഘടനാ ബെഞ്ച് വ്യക്തമാക്കിയിരുന്നു.
Read also:അഭിമന്യു വധം ; കൊലയ്ക്ക് പിന്നിൽ സി.പി.എമ്മും പങ്കാളിയെന്ന് പി.ടി തോമസ്
തുടർന്ന് ആരാധനയ്ക്ക് സ്ത്രീക്കും പുരുഷനും തുല്ല്യ അവകാശമാണ് ഉള്ളതെന്ന് ജസ്റ്റിസ് ചന്ദ്രചൂഢ് വ്യക്തമാക്കി. കൂടാതെ കേരളത്തിനെതിരെ കോടതി വിമര്‍ശനം അറിയിച്ചു. കേരളം അടിക്കടി നിലപാട് മാറ്റുന്നുവെന്നും ഇത് നാലാം തവണയാണ് കേരളം നിലപാട് മാറ്റുന്നതെന്നും സുപ്രീം കോടതി പറഞ്ഞു.
ശബരിമലയിലെ ക്ഷേത്രാചാരങ്ങള്‍ ബുദ്ധവിശ്വാസത്തിന്‍റെ ഭാഗമെന്നാണ് ഹര്‍ജിക്കാര്‍ കോടതിയില്‍ വാദിച്ചത്. എന്നാല്‍ ഇക്കാര്യങ്ങളെല്ലാം വാദത്തിലൂടെ വസ്തുതകളുടെ അടിസ്ഥാനത്തില്‍ സ്ഥാപിക്കപ്പെടേണ്ടതുണ്ടെന്ന് കോടതി അറിയിച്ചിരുന്നു. കഴിഞ്ഞ ഒക്ടോബര്‍ 13ന് ആണു ശബരിമല കേസ് സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിലേക്കു മാറ്റിയത്.
Post Your Comments