Latest NewsIndia

വേദന പങ്കുവച്ചും, സുഷമ സ്വരാജിന് നന്ദി അറിയിച്ചും സോഷ്യൽ മീഡിയ

രണ്ടാം നരേന്ദ്ര മോദി സർക്കാർ‌ അധികാരത്തിൽ എത്തിയപ്പോൾ മുൻപ് വിദേശകാര്യ മന്ത്രിയായിരുന്ന സുഷമ സ്വരാജ് ഈ മന്ത്രിസഭയിൽ അംഗമല്ല എന്നതാണ് മിക്കവരുടെയും വേദന. വേദന പങ്കുവച്ചും, സുഷമയ്ക്ക് നന്ദി അറിയിച്ചുമുള്ള പോസ്റ്റുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുകയാണ്. രാഷ്ട്രീയ ഭേദമന്യേ നേതാക്കളും സുഷമയ്ക്ക് ആശംസകളും പ്രാർഥനയുമായി എത്തുന്നുണ്ട്. കഴിഞ്ഞ സർക്കാരിലെ തങ്ങളുടെ പ്രിയ മന്ത്രിയെ ‘മിസ്’ ചെയ്യുമെന്നാണ് മിക്ക ആളുകളും വ്യക്തമാക്കുന്നത്.

മുൻ ജമ്മു കശ്മിർ മുഖ്യമന്ത്രി ഒമർ അബ്ദുല്ല, ശിവസേനാ നേതാവും മുന്‍ കോൺഗ്രസ് വക്താവുമായിരുന്ന പ്രിയങ്ക ചതുർവേദി, സിനിമാ താരം സോനി റസ്ദാൻ എന്നിവർ സുഷമയ്ക്ക് നന്ദി അറിയിക്കുകയുണ്ടായി. വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായതോടെയാണ് തിരഞ്ഞെടുപ്പു പോരാട്ടത്തിനില്ലെന്നു 67 കാരിയായ സുഷമ സ്വരാജ് തീരുമാനിച്ചത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button