Latest NewsKerala

തീരുമാനം നേരത്തെയെടുത്തിരുന്നു ; മത്സരിക്കാനില്ലെന്ന് കെ സുരേന്ദ്രൻ

കൊച്ചി : സംസ്ഥാനത്ത് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് ബിജെപി ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ വ്യക്തമാക്കി. തീരുമാനം നേരത്തെ എടുത്തിരുന്നവെന്നും മറ്റു നേതാക്കൾക്ക് അവസരം നൽകുമെന്നും അദ്ദേഹം പറഞ്ഞു.

ലോക്സഭ തെരഞ്ഞെടുപ്പിൽ നിരവധി എംഎൽഎമാർ എംപിമാരായി വിജയിച്ചിരുന്നു. അതിനാൽ ആറ് മണ്ഡലങ്ങളിലാണ് സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത്. വട്ടിയൂര്‍കാവ്, കോന്നി, അരൂര്‍, എറണാകുളം,പാലാ, മഞ്ചേശ്വരം എന്നിവിടങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത്.

മഞ്ചേശ്വരം എംഎല്‍എ പിബി അബ്ദുറസാഖ് അന്തരിച്ച സാഹചര്യത്തില്‍ മണ്ഡലത്തില്‍ ഉപതെരഞ്ഞെുപ്പ് നടക്കാന്‍ പോകുന്നത്. കേവലം 89 വോട്ടിനാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി അന്ന് ജയിച്ചത്. രണ്ടാം സ്ഥാനത്തെത്തിയ സുരേന്ദ്രന്‍ ഇതിനെതിരെ കോടതിയെ സമീപിച്ചിരുന്നു. ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ സുരേന്ദ്രന്‍ കേസ് പിന്‍വലിക്കാന്‍ അപേക്ഷ നൽകുകയും ചെയ്തു. എന്നാൽ കോടതി വിധി ഇതുവരെ എത്തിയിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button