ഡൽഹി : കോൺഗ്രസ് സംയുക്ത പാർലമെന്ററി പാർട്ടി അധ്യക്ഷയായി സോണിയ ഗാന്ധി തെരഞ്ഞെടുക്കപ്പെട്ടു. മുൻ കോൺഗ്രസ് പ്രധാനമന്ത്രി മൻമോഹൻ സിംഗാണ് സോണിയയുടെ പേര് നിർദ്ദേശിച്ചത്. കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗത്തിലാണ് തീരുമാനം. 10.30നു പാർലമെന്റ് ലൈബ്രറി ഹാളിലാണ് യോഗം ചേർന്നത്.
കഴിഞ്ഞ ലോക്സഭയില്‍ കക്ഷി നേതാവ് സ്ഥാനം ഏറ്റെടുക്കാന്‍ സോണിയ ഗാന്ധിയും മകൻ രാഹുൽ ഗാന്ധിയും തയ്യാറായിരുന്നില്ല. 2014-ല്‍ 44 സീറ്റുമാത്രമാണ് കോണ്ഡഗ്രസിനുണ്ടായത്. ഇതിനെ തുടര്‍ന്ന് രാഹുലോ സോണിയയോ കക്ഷി നേതാവ് സ്ഥാനം ഏറ്റെടുക്കുന്നതില്‍ പിന്മാറുകയായിരുന്നു. പിന്നീട് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ ആയിരുന്നു സഭയില്‍ കോണ്‍ഗ്രസിന്റെ നേതാവ്. ഇത്തവണ 52 എംപിമാരാണ് കോണ്‍ഗ്രസിന്.
അതേസമയം ലോക്‌സഭാ കക്ഷി നേതാവും കോൺഗ്രസ് അധ്യക്ഷനും രാഹുൽ ഗാന്ധി തന്നെയാകണമെന്നാണ് പ്രവർത്തകരുടെ വികാരമെന്ന് കെ.മുരളീധരൻ പ്രതികരിച്ചു. പ്രതിപക്ഷ നേതൃസ്ഥാനത്തിനായി സ്വതന്ത്ര എംപിമാരെ സമീപിക്കുന്നതടക്കമുള്ള കാര്യങ്ങളിൽ ഹൈക്കമാൻഡ് ഉചിതമായ തീരുമാനമെടുക്കുമെന്നും മുരളീധരൻ പറഞ്ഞു.
Post Your Comments