തൃശൂര്‍: വിരമിച്ച പോലീസ് നായകൾക്ക് അടിപൊളി വിശ്രമ ജീവിതം ഒരുക്കിയിരിക്കുന്നു. തൃശ്ശൂരിലെ പോലീസ് അക്കാദമിയിൽ നായകൾക്കായി ഒരുക്കിയിരിക്കുന്ന വിശ്രമ കേന്ദ്രത്തിൽ കളിക്കാനും പാട്ടുകേൾക്കാനും ടിവി കാണാനുമൊക്കെ അവസരമുണ്ട്.
ഇന്ത്യയിൽ തന്നെ ആദ്യമായാണ് ഇത്തരത്തിൽ ഒരു വിശ്രമ കേന്ദ്രം നായ്ക്കൾക്കായി ഒരുങ്ങുന്നു. 35 ലക്ഷത്തോലം രൂപ ചെലവിട്ടാണ് വിശ്രാന്തി എന്ന വിശ്രമ കേന്ദ്രം തൃശൂരിൽ ഒരുക്കിയത്. നായ്ക്കൾക്ക് താമസിക്കാൻ മൂന്ന് മുറിയുള്ള കൂട്. രണ്ട് നേരം മുട്ടയും മാംസവും അടങ്ങിയ ഭക്ഷണം. ഒഴിവു നേരം ചിലവിടാൻ കളിപ്പാട്ടങ്ങളും ടിവിയും. കൂടുകളിൽ ഫാനും, വെള്ളം എത്തിക്കാനുള്ള പൈപ്പുമുണ്ട്. സ്മിമ്മിംഗ് പൂളിന്റെ നിർമാണം അവസാന ഘട്ടത്തിലാണ്. ആഴ്ചയിലൊരിക്കൽ ആരോഗ്യ പരിശോധനയും ഉണ്ടായിരിക്കും.
20 നായ്ക്കളെ വരെ ഇവിടെ പരിപാലിക്കാനുള്ള സൗകര്യമുണ്ട്. നിലവിൽ 7 നായ്ക്കൾ ഇവിടെയുണ്ട്. സാധാരണ സേവന കാലാവധിക്ക് ശേഷം നായ്ക്കളെ പുറത്തുള്ളവർക്ക് വളർത്താൻ നൽകുകയാണ് പതിവ്. എന്നാലിനി അത് വേണ്ടെന്നാണ് അധികൃതര്‍ വിശദമാക്കുന്നത്.
Post Your Comments