തൊടുപുഴ: പാര്‍ട്ടി ചെയര്‍മാന്റെ അസാന്നിധ്യത്തില്‍ വര്‍ക്കിംഗ് ചെയര്‍മാനാണ് അധികാരം. ആ അധികാരം താന്‍ പ്രയോഗിച്ചത് ജനാധിപത്യ വിരുദ്ധമല്ലെന്ന് പി.ജെ.ജോസഫ്. പാര്‍ലമെന്ററി പാര്‍ട്ടിയിലെ സീനിയോറിറ്റിയില്‍ മാറ്റമുണ്ടായിട്ടില്ലെന്നുംജോസഫ് തൊടുപുഴയില്‍ പറഞ്ഞു. പി.ജെ.ജോസഫ് തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കിയത് പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യാതെയാണ്. ഈ നീക്കം പാര്‍ട്ടി ഭരണ ഘടനയുടെ ലംഘനമാണെന്നുമുള്ള ജോസ്.കെ.മാണി വിഭാഗത്തിന്റെ വാദത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
പാര്‍ട്ടി ഭരണഘടന അറിയാത്തതുകൊണ്ടല്ല. ചിലര്‍ സത്യം വളച്ചൊടിക്കുകയാണെന്നും പി.ജെ.ജോസഫ് പറഞ്ഞു. റോഷി അഗസ്റ്റിന് എംഎല്‍എയേയും ജോസഫ് വിമര്‍ശിച്ചു. ഇല്ലാത്ത കത്തിന്റെ പേരില്‍ പ്രശ്നമുണ്ടാക്കിയത് ശരിയായില്ല.കാള പെറ്റെന്നുകേട്ടാല്‍ കയറെടുക്കരുതെന്നും ജോസഫ് പറഞ്ഞു.
Post Your Comments