Latest NewsNattuvartha

സ്ത്രീസുരക്ഷ ഉറപ്പാക്കാൻ പിങ്ക് പോലീസ് സേവനമെത്തി

ചാലക്കുടി: സ്ത്രീസുരക്ഷ ഉറപ്പാക്കാൻ പിങ്ക് പോലീസ്, ജില്ലയിലെ റൂറല്‍ കേന്ദ്രങ്ങളില്‍ പിങ്ക് പോലീസ് സേവനം ലഭ്യമാക്കുന്നതിന്റെ ഭാഗമായി ചാലക്കുടി പോലീസ് സ്റ്റേഷനില്‍ പിങ്ക്പോലീസ് സംവിധാനം നിലവില്‍ വന്നു. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിന് നഗരങ്ങള്‍ കേന്ദ്രീകരിച്ച് 3 വര്‍ഷം മുന്‍പ് ആരംഭിച്ചതാണ് പിങ്ക്പോലീസ്. തിരുവനന്തപുരത്ത് ആരംഭിച്ച പദ്ധതി പിന്നീ്ട് എല്ലാ ജില്ലകളിലേയ്ക്കും വ്യാപിപ്പിക്കുകയായിരുന്നു.

കൂടാതെ തൃശ്ശൂര്‍ നഗരത്തില്‍ ഇത് നേരത്തെത്തന്നെ നിലവില്‍ വന്നിരുന്നു. വനിതാപോലീസ് ഉദ്യോഗസ്ഥര്‍ മാത്രം കൈകാര്യം ചെയ്യുന്ന പിങ്ക് പട്രോള്‍ സംഘത്തിന്റെ കാര്‍ അടിയന്തിരസാഹചര്യങ്ങള്‍ നേരിടാനുള്ള എല്ലാവിധ സജ്ജികരണങ്ങളുമായാണ് സഞ്ചരിക്കുക.

ആവശ്യക്കാർക്ക് പിങ്ക് പട്രോള്‍ സഹായത്തിനും വിവരങ്ങള്‍ അറിയിക്കുന്നതിനും 1515 എന്ന നമ്പറിലേക്ക് വിളിക്കാവുന്നതാണ്. പ്രശ്നമുള്ള സ്ഥലത്ത് വാഹനം എത്രയുംപെട്ടന്ന് എത്തി സുരക്ഷാനടപടികള്‍ സ്വീകരിക്കുന്നതാണ്. കൂടാതെ സ്‌കൂള്‍, കോളേജ്, പാര്‍ക്കുകള്‍ തുടങ്ങിയ പൊതുസ്ഥലങ്ങളില്‍ പിങ്ക്പോലീസ് പട്രോളിങ്ങ് നടത്തും. സിഡാക്കിന്റെ സാങ്കേതിക സഹായത്തോടെ ജി.ഐ.എസ് – ജി.പി.എസ് സംവിധാനം ഉപയോഗിച്ച് പരാതിലഭിച്ചസ്ഥലം വേഗത്തില്‍ കണ്ടെത്തുന്നതിന് ഇത് സഹായിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button