മുസ്ലിം വിരുദ്ധ പരാമര്‍ശം ടെലിഫോണിലൂടെ നടത്തിയ പി.സി ജോര്‍ജിനെതിരെ പുത്തന്‍പള്ളി ഇമാം നാദിര്‍ മൗലവിയുടെ പ്രസംഗം സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എയിലേക്ക് പോകാന്‍ തയ്യാറെടുക്കുന്ന പി.സി ജോര്‍ജിനെ പിന്തിരിപ്പിക്കാനായി ഓസ്ട്രേലിയയില്‍ നിന്ന് വിളിക്കുന്നുവെന്ന് പറഞ്ഞ് വിളിച്ചയാളോട് ഈരാട്ടുപേട്ടയിലെ മുസ്ലിംങ്ങള്‍ തനിക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്നും മുസ്ലിംങ്ങള്‍ ശ്രീലങ്കയിലടക്കം കത്തോലിക്കാ പള്ളിക്കെതിരെ ആക്രമണം നടത്തുകയാണെന്നും പി സി ജോര്‍ജ് പറഞ്ഞത് വിവാദമായിരുന്നു.
ഈരാറ്റുപേട്ടയില്‍ നടന്ന പ്രതിഷേധ സംഗമത്തിലാണ് പി.സി ജോര്‍ജിനെതിരെ നാദിര്‍ മൗലവി ആഞ്ഞടിച്ചത്. ‘പി സി ജോര്‍ജ് എം.എല്‍.എ രാജിവെക്കുക. അതാണ് നമ്മുടെ ആവശ്യം. 1980 മുതല്‍ മുസ്ലിം സമുദായത്തിന്റെ വോട്ട് വാങ്ങി ഒരു ഭാഗത്ത് നമ്മളെ പിന്തുണയ്ക്കുകയും മറുഭാഗത്ത് പോയി നമ്മളെ കാല് വാരുകയും ഈ സമുദായത്തെ ഒന്നടക്കം വര്‍ഗ്ഗീയ കാപാലികര്‍ക്ക് ഒറ്റുക്കൊടുക്കുകയും ചെയ്ത എം.എല്‍.എയുമായി ഇനിയൊരു സന്ധിയും ഈ സമുദായത്തിനില്ല എന്നു പ്രഖ്യാപിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.
എം.എല്‍.എയ്ക്ക് അര്‍ഹിക്കുന്ന അംഗീകാരം നമ്മള് എന്നും കൊടുത്തിട്ടുണ്ട്. എം.എല്‍.എയുമായി ഞാന്‍ വളരെ അടുത്തയാളാണെന്നും ഒരു പരിധിവരെ അയാളെ സഹിക്കാമെന്നും മൗലവി പറയുന്നു. ഈ നാട്ടുകാര്‍ മൊത്തം തീവ്രവാദികളാണെന്നാണ് അയാള്‍ പറഞ്ഞത്. അയാള്‍ക്ക് സ്ത്രീധനം കിട്ടിയതാണോ ഈരാട്ടുപേട്ടയെന്നും മൗലവി ചോദിക്കുന്നു. അതോടൊപ്പം ഇനി നിയമസഭയുടെ പടി ഈ പൂഞ്ഞാറ് മണ്ണില്‍ നിന്ന് പി സി ജോര്‍ജ് കാണില്ല എന്ന് എഴുതിവച്ചോളൂ’; പുത്തന്‍പള്ളി ഇമാം നാദിര്‍ മൗലവി പ്രസംഗത്തില്‍ ആഞ്ഞടിച്ചു.
https://www.facebook.com/nammudeetpa/videos/844014875980411/
Post Your Comments