KeralaLatest News

ശസ്ത്രക്രിയയെ തുടര്‍ന്ന് യുവതി മരിച്ച സംഭവം; മൃതദേഹം പുറത്തെടുത്തു പോസ്റ്റ്‌ മോര്‍ട്ടം നടത്തുന്നു

പറവൂര്‍: സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയയെ തുടര്‍ന്ന് യുവതി മരിച്ച സംഭവം മൃതദേഹം പുറത്തെടുത്തു പോസ്റ്റ്‌ മോര്‍ട്ടം നടത്തുന്നു. പറവൂര്‍ സ്വദേശി വിനുവിന്റെ ഭാര്യ റിന്‍സി യാണ് മരിച്ചത്.  മെയ് മാസം 10 നാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഗര്‍ഭാശയമുഴ നീക്കം ചെയ്യാനെത്തിയ യുവതി ആശുപത്രിയില്‍ മരിച്ചത്. ശസ്ത്രക്രിയയ്ക്ക് പിന്നാലെയുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചതെന്നായിരുന്നു ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയത്. എന്നാൽ മരണകാരണം ചികിത്സ പിഴവാണ് എന്ന് കാണിച്ചു ഭര്‍ത്താവ് നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി.

ആശുപത്രിയില്‍ നിന്ന് ലഭിച്ച വിവരങ്ങളില്‍ റിന്‍സിയുടെ കുടുംബാംഗങ്ങള്‍ക്ക് സംശയം തോന്നിയതോടെയാണ് പരാതിപ്പെട്ടത്. മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവര്‍ക്ക് കുടുംബം പരാതി നല്‍കി. ഇതിന് പിന്നാലെയാണ് ഫോര്‍ട്ടുകൊച്ചി സബ്കലക്ടര്‍ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം ചെയ്യാന്‍ ഉത്തരവ് ഇട്ടത്. ഇതിനേത്തുടര്‍ന്നാണ് മൃതദേഹം പൊലീസിന്റെ സാന്നിധ്യത്തില്‍ പുറത്തെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button