KeralaLatest News

ശബരിമല വിഷയത്തില്‍ പിന്നോട്ടില്ലെന്ന് കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ നിലപാടിലുറച്ച് സിപിഐയും. ശബരിമലയില്‍ സുപ്രീം കോടതി വിധി നടപ്പാക്കുന്നതില്‍ നിന്ന് പിന്നോട്ടില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. തിരുവനന്തപുരത്ത് സിപിഐയുടെ വോട്ടുകളില്‍ കാര്യമായ കുറവു വന്നിട്ടില്ല. മുഖ്യമന്ത്രിയുടെ ശൈലി മാറ്റത്തിനായി മാധ്യമങ്ങള്‍ വാശി പിടിക്കേണ്ടന്നും ഷര്‍ട്ട് മാറ്റുന്നതു പോലെ ശൈലി മാറ്റാന്‍ ആകില്ലെന്നും കാനം പറഞ്ഞു.

ശബരിമല വിഷയത്തില്‍ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ രണ്ടു ദിവസം മുമ്പ് നിയമസഭയില്‍ പറഞ്ഞിരുന്നു. നവോത്ഥാന മുല്യ സംരക്ഷണത്തിനായി നിലകൊള്ളുമെന്നും പുരുഷന് കിട്ടുന്ന അവകാശം സ്ത്രീക്കും വേണമെന്നും മുഖ്യമന്ത്രി അറിയിച്ചു.വര്‍ഗീയ ശക്തികള്‍ക്ക് വിധേയമായി നില്‍ക്കില്ല. ധാര്‍ഷ്ട്യമെങ്കില്‍ അത് തുടരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button