Nattuvartha

ഭാര്യയെ കൊന്ന ഭര്‍ത്താവിന് ജീവപര്യന്തം

തൊടുപുഴ: ഭാര്യയെ കൊലപ്പെടുത്തി സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ ഭര്‍ത്താവിന് ജീവപര്യന്തം. കുമളി മുരിക്കടി കുര്യന്‍ കോളനി പൊട്ടന്‍കാറ്റില്‍ പളനി(50) യെയാണ് തൊടുപുഴ രണ്ടാം അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. കവര്‍ച്ചക്ക് ഏഴുവര്‍ഷം തടവും വിധിച്ചിട്ടുണ്ട്. 35,000 രൂപ പിഴയടക്കണം. 2013 ഡിസംബര്‍ 24 നായിരുന്നു കേസിനാസ്പദമായ സംഭവം. വഴക്കിനിടെ പളനി, ഭാര്യ സരസ്വതിയെ തലയില്‍ കാട്ടുകമ്പ് ഉപയോഗിച്ച് അടിച്ചു മാരകമായി പരുക്കേല്‍പ്പിച്ചു. മുറ്റത്തേക്കു വീണ സരസ്വതിയുടെ തല കല്ലില്‍ ഇടിപ്പിച്ച ശേഷം പ്ലാസ്റ്റിക് കയര്‍ ഉപയോഗിച്ച് സമീപത്തെ മരത്തില്‍ കെട്ടിത്തൂക്കി. തുടര്‍ന്ന് ആഭരണങ്ങള്‍ കവര്‍ന്ന് രക്ഷപ്പെട്ടു. ആഭരണം പണയം വച്ച ഇയാള്‍ തമിഴ്‌നാട്ടിലേക്കു കടന്നുവെങ്കിലും കുമളി പൊലീസ് 2 ദിവസത്തിനകം അറസ്റ്റ് ചെയ്തു. സാക്ഷികളില്ലാതിരുന്ന കേസില്‍ സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളുമാണ് പ്രതിയെ കുറ്റക്കാരനെന്ന് കണ്ടെത്താന്‍ സഹായിച്ചത്. ഇവരുടെ മകന്‍ രാജേഷിന്റെ ഭാര്യയുടെ മൊഴിയും നിര്‍ണായകമായി

shortlink

Related Articles

Post Your Comments

Related Articles


Back to top button