Latest NewsIndia

ചുട്ട് പഴുത്ത് ഉത്തരേന്ത്യ; ഈ മേഖലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി : ഉത്തരേന്ത്യയില്‍ കനത്ത ചൂട് തുടരുകയാണ്. ഡല്‍ഹിയില്‍ ചൂട് റോക്കോര്‍ഡിലേക്ക് കടന്നു. 45 ഡിഗ്രി സെഷ്യസാണ് രേഖപ്പെടുത്തിയത്. സൂര്യാഘാതമേല്‍ക്കാനുള്ള സാധ്യത ഉള്ളതിനാല്‍ ചൂട് സമയത്തു പുറത്തിറങ്ങുന്നത് കഴിവതും ഒഴിവാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഡല്‍ഹിയില്‍ കനത്ത് ചൂടിനെ തുടര്‍ന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.45സിഗ്രി അണ് ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത്.വരും ദിവസങ്ങളില്‍ 50 ഡിഗ്രി വരെ താപനില ഉയരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഡല്‍ഹിക്ക് പുറമെ ഹരിയാന, പഞ്ചാബ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലും, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലെ ചില സ്ഥലങ്ങളിലും റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

അവസാനമായി ഡല്‍ഹിയിലെ ചൂട് 45 ഡിഗ്രി ഭേദിച്ചത് 2001 ജൂണ്‍ 21 നാണ്. സമീപകാലങ്ങളെ അപേക്ഷിച്ച് അഞ്ച് ശതമാനം ചൂടാണ് ഉത്തരേന്ത്യയില്‍ മിക്കയിടങ്ങളിലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഡല്‍ഹിയില്‍ കനത്ത ചൂടുകാരണം ആളുകള്‍ പുറത്തേക്ക് ഇറങ്ങാതെ താമസസ്ഥലത്തു തന്നെ വിശ്രമിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button