
ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ചോദ്യം ചെയ്യലിനായി റോബർട് വാധ്ര ഇന്നലെ വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു (ഇഡി) മുൻപാകെ ഹാജരായി. രാവിലെ പത്തരയോടെ ഭാര്യ പ്രിയങ്ക ഗാന്ധിയാണ് വാധ്രയെ ഇഡി ഓഫിസിനു മുൻപിൽ കൊണ്ടുവിട്ടത്. ഇതു 11–ാം തവണയാണ് അദ്ദേഹത്തെ ചോദ്യം ചെയ്യുന്നത്. ഇതിനകം 70 മണിക്കൂർ ചോദ്യം ചെയ്തെന്നു വാധ്ര അറിയിച്ചു.
ഇന്ത്യൻ നീതിവ്യവസ്ഥയിൽ വിശ്വാസമുണ്ടെന്നും കുറ്റവിമുക്തനാക്കുന്നതു വരെ തുടർന്നും ചോദ്യം ചെയ്യലുകളോടു സഹകരിക്കുമെന്നും വാധ്ര അറിയിച്ചു. ജൂൺ 3ന് കോടതി വിധി വരും.
Post Your Comments