തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവള സ്വര്‍ണക്കടത്തു കേസില്‍ നിര്‍ണായക കണ്ടെത്തല്‍. സ്വര്‍ണം കടത്തിയിരുന്നത് പിപിഎം ചെയിന്‍സ് ഉടമ മുഹമ്മദലിക്ക് വേണ്ടിയാണെന്ന് ഡിആര്‍ഐ കണ്ടെത്തി. മുഹമ്മദലിയുടെ കോഴിക്കോട്ടെ വീട്ടില്‍ ഡിആര്‍ഐ പരിശോധന നടത്തി. അതേസമയം പിപിഎ ചെയിന്‍സിന്റെ തിരുവനന്തപുരത്തെ ഷോറൂം മാനേജര്‍ ഹക്കീമും ഡയറക്ടര്‍മാരും ഒളുവിലാണ്. മുഹമ്മദലിയുടെ ദുബായിലുള്ള ഷോറൂമില്‍ നിന്നാണ് സ്വര്‍ണം വാങ്ങിയതെന്ന് സെറീന പറഞ്ഞു.
അതേസമയം സ്വര്‍ണക്കടത്ത് കേസ് കഴിഞ്ഞ ദിവസം സിബിഐ ഏറ്റെടുത്തിരുന്നു. കസ്റ്റംസ് സൂപ്രണ്ട് വി. രാധാകൃഷ്ണന്‍ അടക്കം 11 പേര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 25 കിലോ സ്വര്‍ണവുമായി തിരുവനന്തപുരം സ്വദേശി സുനില്‍കുമാര്‍, കഴക്കൂട്ടം സ്വദേശിനി സെറീന ഷാജി എന്നിവരെ ഡി.ആര്‍.ഐ പിടികൂടിയതിെന്റ തുടര്‍ന്നാണ് സ്വര്‍മക്കടത്തിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നത്.
Post Your Comments