ന്യൂ ഡല്‍ഹി: നൂറു ദിന കര്‍മ്മ പദ്ധതിയുമായി രണ്ടാം മോദി സര്‍ക്കാര്‍. സാമ്പത്തിക പരിഷ്‌കരണത്തിന് ഊന്നല്‍ നല്‍കി.യാണ് കര്‍മ്മ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത് എന്നാണ് സൂചന. പദ്ധതിയിലൂടെ എല്ലാ ദരിദ്ര കര്‍ഷകര്‍ക്കും സാമ്പത്തിക സഹായം ഉറപ്പു വരുത്തും. ഭൂരഹിത കര്‍ഷകര്‍ക്ക് വര്‍ഷം 6000 രൂപ സഹായം പ്രഖ്യാപിക്കാനും സാധ്യതയുണ്ട്.
എയര്‍ ഇന്ത്യ അടക്കം 42 പൊതു മേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യ വല്‍ക്കരിച്ചേക്കും. അതേസമയം തൊഴില്‍ നിയമങ്ങളില്‍ മാറ്റം വരുത്തിയേക്കുമെന്നും സൂചന ഉണ്ട്. വ്യവസായ വികസനത്തിനായി ലാന്റ് ബാങ്ക് കൊണ്ടു വരുമെന്നും റിപ്പോര്‍ട്ടുണ്ട്.
Post Your Comments