വാവെയ് കമ്പനിയ്ക്ക് വീണ്ടും തിരിച്ചടി. ഇനിമുതല്‍ മെമ്മറി കാര്‍ഡുകളും വാവെയ്ക്ക് ഉപയോഗിക്കാനാകില്ല. എസ്ഡി കാര്‍ഡുകളുടെ സ്റ്റാന്റേര്‍ഡ് നിര്‍ണയിക്കുന്ന എസ്ഡി അസോസിയേഷനിലെ അംഗത്വം വാവെയ്ക്ക് നഷ്ടമായതോടെയാണ് ഇത്തരത്തിലൊരു തിരിച്ചടി കമ്പനിക്ക് നേരിടേണ്ടി വന്നിരിക്കുന്നത്. എസ്ഡി കാര്‍ഡുകള്‍, മൈക്രോ എസ്ഡി കാര്‍ഡുകള്‍ എന്നിവയുടെ നിര്‍മാണവും ഉപയോഗവും സംബന്ധിച്ച് തീരുമാനങ്ങളെടുക്കുന്ന സംഘടനയാണ് എസ്ഡി കാര്‍ഡ് അസോസിയേഷന്‍.
അതേസമയം ഇക്കാര്യങ്ങളെല്ലാം മുൻകൂട്ടി കണ്ടതുപോലെ പുതിയ ഒരുനിര മെമ്മറി കാര്‍ഡുകള്‍ കമ്പനി ഈയിടെ പുറത്തിറക്കിയിരുന്നു. മേറ്റ് 20 പരമ്പര ഫോണുകളില്‍ ഈ കാര്‍ഡുകളാണ് ഉപയോഗിച്ചിരിക്കുന്നത്. എന്തെല്ലാം വിലക്കുന്നോ അതെല്ലാം കമ്പനി സ്വന്തമായി ചെയ്യും എന്ന നിലപാടിലാണ് വാവെയ്. ഇതിനോടകം നിരവധി കമ്പനികൾ തങ്ങൾക്കെതിരെ നടപടി സ്വീകരിച്ചെങ്കിലും സാമ്പത്തിക നഷ്ടമല്ലാതെ മറ്റ് വലിയ പ്രശ്‌നങ്ങളൊന്നും ഉണ്ടായില്ലെന്നാണ് കമ്പനിയുടെ പ്രതികരണം.
Post Your Comments