
ഡൽഹി : മോദി മന്ത്രിസഭയിൽ ലോകകപ്പ് ജേതാവിനെ പിന്തള്ളി കായികമന്ത്രി സ്ഥാനത്ത് കിരണ്‍ റിജ്ജു.ഒന്നാം എന്‍ഡിഎ സര്‍ക്കാറില്‍ കായിക മന്ത്രിയായിരുന്ന മുന്‍ ഷൂട്ടിംഗ് താരം ഒളിംമ്ബ്യന്‍ രാജ്യവര്‍ധന്‍ സിംഗ് റാത്തോഡിനെ പിന്തള്ളിയാണ് കിരണ്‍ റിജ്ജുവിന് ഈ പദവി ലഭിച്ചത്.
കായിക താരങ്ങളായ രണ്ട് ബിജെപി എംപിമാര്‍ ഇത്തവണ ലോക്സഭയിലെത്തിയിരുന്നു. മുന്‍ ഷൂട്ടിംഗ് താരം രാജ്യവര്‍ധന്‍ റാത്തോഡ്, മുന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍ എന്നിവരാണ് കായിക പാരമ്ബര്യമുള്ള എംപിമാര്‍. എന്നാല്‍ ഇരുവരേയും പിന്തള്ളിയാണ് കിരണ്‍റിജ്ജുവിന് കായിക മേഖലയുടെ ചുമതല ലഭിച്ചത്.അരുണാചല്‍ പ്രദേശില്‍ നിന്നുള്ള ബിജെപി നേതാവായ അദ്ദേഹം കഴിഞ്ഞ മന്ത്രിസഭയില്‍ ആഭ്യന്തര സഹമന്ത്രിസ്ഥാനം വഹിച്ചിരുന്നു.
Post Your Comments