KeralaLatest NewsIndia

‘ഇത് സംഘടനാ പ്രവർത്തനത്തിനിടയിൽ മറഞ്ഞു പോയവർക്കുള്ള അംഗീകാരം’ വി മുരളീധാരന്റെ ഭാര്യ ഡോ. കെ എസ് ജയശ്രീ

കോഴിക്കോട്: കേരളത്തിലെ പാർട്ടി പ്രവർത്തകർക്കും, സംഘടനാ പ്രവർത്തനത്തിനിടയിൽ മറഞ്ഞു പോയവർക്കും ഉള്ള അംഗീകാരമാണ് വി മുരളീധരന്റെ കേന്ദ്ര മന്ത്രി പദമെന്ന് ഭാര്യ ഡോക്ടർ കെ എസ് ജയശ്രീ. മുരളീധരന്റെ സ്ഥാന ലബ്ദിയിൽ അതീവ സന്തോഷമെന്നും ജയശ്രീ പറയുന്നു. പുതിയ ചുമതലയിൽ ഉത്തരവാദിത്വം ഏറ്റെടുത്ത അദ്ദേഹത്തിന് മികച്ച രീതിയിൽ പ്രവർത്തിക്കാൻ സാധിക്കട്ടെയെന്നും ജയശ്രീ പറഞ്ഞു.

സത്യ പ്രതിജ്ഞ ചടങ്ങ് കോഴിക്കോട്ടെ ഓഫീസിൽ സഹ പ്രവർത്തകർക്കും, പാർട്ടി പ്രവർത്തകർക്കും ഒപ്പമാണ് ജയശ്രീ വീക്ഷിച്ചത്. അൻപത്തി രണ്ടാമനായി വി മുരളീധരൻ സത്യപ്രതിജ്ഞ ചെയ്യാൻ എത്തിയതു കണ്ടതിലുള്ള സന്തോഷത്തിലാണ് പ്രതികരണം.വൈകിട്ടോടെയാണ് ഡൽഹിയിൽ നിന്നും ആ സന്തോഷ വാർത്ത കോഴിക്കോട്ടേക്കെത്തിയത്.

സാമൂഹിക പ്രവർത്തക കൂടിയായ ജയശ്രീ, സ്ത്രീ ചേതന എന്ന വനിതാ കൂട്ടായ്മയുടെ അദ്ധ്യക്ഷ കൂടിയാണ്. സന്തോഷ വർത്തയറിഞ്ഞ് നിരവധി പേരാണ് അഭിനന്ദനങ്ങളുമായി സ്ത്രീചേതനയുടെ ഓഫീസിലേക്കെത്തിയത്. മന്ത്രി പദം വ്യക്തിയുടെ നേട്ടമല്ല മറിച്ച് കേരളത്തിലെ പ്രവർത്തകർക്കുള്ള അംഗീകാരമാണെന്നായിരുന്നു ജയശ്രീയുടെ ആദ്യ പ്രതികരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button