വണ്ടിപ്പെരിയാര്‍: മാലിന്യം നിറഞ്ഞ് നദി. പെരിയാര്‍ നദിയില്‍ മാലിന്യക്കൂമ്പാരം. സാംക്രമികരോഗങ്ങള്‍ക്കും നദിയിലെ മത്സ്യ സമ്പത്ത് നശിക്കുന്നതിനും മാലിന്യ നിക്ഷേപം കാരണമാകുകയാണ്. അറവു മാലിന്യങ്ങള്‍ ഉള്‍പ്പെടെയുള്ള മാലിന്യങ്ങളാണ് പെരിയാര്‍ നദിയിലേക്ക് നിക്ഷേപിക്കുന്നത്. മാലിന്യ നിക്ഷേപം നിയന്ത്രിക്കാന്‍ പഞ്ചായത്തിന്റെ ഭാഗത്തുനിന്നും യാതൊരു നടപടിയും ഉണ്ടാകുന്നില്ലെന്ന ആക്ഷേപം ശക്‌തമാണ്.
കൂടാതെ വണ്ടിപ്പെരിയാര്‍ മുതല്‍ ചപ്പാത്ത്, അയ്യപ്പന്‍കോവില്‍വരെയുള്ള ഭാഗത്തെ ആയിരക്കണക്കിന് കുടുംബങ്ങള്‍ കുടിവെള്ളത്തിനായി ആശ്രയിക്കുന്നത് പെരിയാര്‍ നദിയെയാണ്. കൂടാതെ മഞ്ചുമല, പശുമല, ചന്ദ്രവനം, ചെങ്കര, മൂങ്കലാര്‍ തുടങ്ങിയ എസ്‌റ്റേറ്റുകളിലും ഈ നദിയിലെ ജലമാണ് ഉപയോഗിക്കുന്നത്.
മാലിന്യം നിറഞ്ഞ പുഴയുടെ സംരക്ഷണത്തിനും പെരിയാര്‍ ചോറ്റുപാറ കൈത്തോട് സംരക്ഷണത്തിനും പദ്ധതി തയാറാക്കുന്നുണ്ട് എന്നാണ് പഞ്ചായത്ത് അധികൃതര്‍ നല്‍കുന്ന വിശദീകരണം. മഴ ശക്‌തിപ്പെടുന്നതോടെ കൂടുതല്‍ മാലിന്യങ്ങള്‍ ഒഴുകിയെത്തും. ഇതിനു മുന്‍പായി അധികൃതര്‍ വേണ്ട നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Post Your Comments