സുഡാൻ: രാജ്യത്തിന്റെ സുരക്ഷ ചുമതലയുള്ള രണ്ടു വകുപ്പുകളിലെ ഉദ്യോഗസ്ഥർ തമ്മിലുണ്ടായ ഏറ്റുമുട്ടൽ ഒരു ഗർഭിണിയുടെ മരണത്തിൽ കലാശിച്ചു. സുഡാനിലാണ് സംഭവം.
രാജ്യത്ത് രണ്ടു ദിവസമായി സംയുക്ത ട്രേഡ് യൂണിയനുകളുടെ ആഭിമുഖ്യത്തിൽ സമരം നടന്നു വരികയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചുണ്ടായ ചർച്ചയാണ് സുരക്ഷാ ഉദ്യോഗസ്ഥർക്കിടയിൽ തർക്കത്തിന് വഴി വെച്ചത്.
രണ്ടു വകുപ്പുകളിലെ ഉദ്യോഗസ്ഥർ പിനീട് ചേരി തിരിഞ്ഞു ആക്രമിക്കുകയായിരുന്നു. പരസ്പരം വെടിയുതിർത്ത ഇവരുടെ തോക്കിൽ നിന്നും വെടിയേറ്റാണ് ഗർഭിണിയായ യുവതി മരിക്കുന്നത്. സൈനിക താവളത്തിൽ വെച്ചാണ് അക്രമം നടക്കുന്നത്. ഇതിന്റെ പുറത്ത് വഴിയോര കച്ചവടം നടത്തുന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ വേറെയും ആളുകൾക്ക് പരിക്കുണ്ടെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
Post Your Comments