ആലപ്പുഴ : ഭാരതത്തെ ലോകത്തിന്റെ വെളിച്ചമാക്കുന്ന സർക്കാരായിരിക്കും ഇന്ന് അധികാരമേൽക്കുന്നതെന്ന് ബി.ജെ.പി. ജില്ലാ പ്രസിഡന്റ് കെ.സോമൻ. ബി.ജെ.പി. ആലപ്പുഴ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന വിജയാഹ്ലാദ പ്രകടനവും മധുര വിതരണവും ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭാരതത്തിന്റെ പവിത്രമായ ഭരണ ഘടനയെ വന്ദിച്ച് അധികാരമേൽക്കുന്ന നരേന്ദ്രമോദി സർക്കാരിനെ ലോകം തന്നെ ശുഭ പ്രതീക്ഷയോടെയാണ് വീക്ഷിക്കുന്നത്. കേരളത്തോട് എന്നും മമത കാണിച്ചിട്ടുള്ള സർക്കാരാണ് നരേന്ദ്രമോദിയുടേത്. ധാർമ്മികമായി കേരളത്തിന് മന്ത്രി സ്ഥാനത്തിന് അർഹതയില്ല എങ്കിലും നരേന്ദ്ര മോഡി സർക്കാരിന് കേരളത്തോടുള്ള പ്രത്യേക താല്പര്യമാണ് വി. മുരളീധരന്റെ മന്ത്രിസ്ഥാനത്തിലൂടെ തെളിഞ്ഞിരിക്കുന്നത് അദ്ദേഹം പറഞ്ഞു.
ബി.ജെ.പി. ആലപ്പുഴ നിയോജക മണ്ഡലം പ്രസിഡണ്ട് ജി. വിനോദ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഗീതാ രാംദാസ്, സംസ്ഥാനസമിതി അംഗങ്ങളായ ആർ.ഉണ്ണികൃഷ്ണൻ,അഡ്വ.രൺജീത് ശ്രീനിവാസ്, മണ്ഡലം ജനറൽ സെക്രട്ടറി ജി.മോഹനൻ, മറ്റു മണ്ഡലം ഭാരവാഹികളായ കെ.ജി.പ്രകാശ്, എൻ.ഡി. കൈലാസ്, പി. കണ്ണൻ, ഉഷ സാബു, രേണുക, ജ്യോതി രാജീവ്, ബിന്ദു വിലാസൻ, മോർച്ച ഭാരവാഹികളായ വിശ്വവിജയപാൽ വരുൺ, സുമിത്ത്,വിജയൻ,ബാലചന്ദ്രപ്പണിക്കർ എന്നിവർ സംസാരിച്ചു.
Post Your Comments