കുവൈറ്റ്: ഗള്‍ഫ് മേഖലയിലെ സംഘര്‍ഷം. കുവൈറ്റ് അതീവ ജാഗ്രതയില്‍. അമേരിക്കയും ഇറാനും തമ്മിലുള്ള തര്‍ക്കം യുദ്ധത്തിലേക്ക് നീങ്ങുമെന്ന പ്രതീതി ഉയരുന്നതിനിടെയാണ് വിഷയത്തില്‍ കുവൈറ്റ് കൂടുതല്‍ കരുതല്‍ എടുത്തത്. കര, തുറമുഖ , വ്യോമയാന മേഖലകളില്‍ കുവൈറ്റ് സുരക്ഷ ശക്തമാക്കി. ഗള്‍ഫ് മേഖല മുന്നോട്ട് പോകുന്നത് വെല്ലുവിളി നിറഞ്ഞ സാഹചര്യത്തിലൂടെയാണെന്ന് കുവൈത്ത് അമീര്‍ ഷെയ്ഖ് സബാഹ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് പറഞ്ഞു.
മേഖലയിലെ സങ്കീര്‍ണ സാഹചര്യത്തില്‍ രാജ്യത്തിന്റെ സുരക്ഷയും ജനങ്ങളുടെ സംരക്ഷണവും ഉറപ്പാക്കാന്‍ സാമൂഹിക ഐക്യവും ജാഗ്രതയും വേണമെന്ന് അമീര്‍ ഷെയ്ഖ് സബാഹ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് വ്യക്തമാക്കി.
മേഖലയിലെ അവസ്ഥ അപകടകരമായ സാഹചര്യത്തിലേക്കാണ് നീങ്ങുന്നതെന്നും അമീര്‍ പറഞ്ഞു. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് തുറമുഖങ്ങളില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. വിദേശ വാണിജ്യ കപ്പലുകള്‍ക്ക് പ്രത്യേക സുരക്ഷ ഒരുക്കും. കുവൈറ്റ് സമുദ്രാതിര്‍ത്തിക്കുള്ളില്‍ കയറി തിരിച്ച് പോകുന്നതുവരെയാണ് സുരക്ഷ നല്‍കുക.
Post Your Comments