രാജകുമാരനെ,തോൽപിച്ച അനുയായി. ഡോക്ടർ കെപി യാദവ്.
( കൃഷ്ണപാൽ സിങ് യാദവ് ).
ഉത്തർപ്രദേശ് ചുമതല ഉണ്ടായിരുന്ന എഐസിസി ജനറൽ സെക്രട്ടറിയും രാജകുടുംബാംഗവുമായ ജ്യോതിരാദിത്യ സിന്ധ്യയെ തോൽപ്പിച്ച വീരൻ. ഗുണ മണ്ഡലമെന്നത് പരമ്പരാഗതമായി സിന്ധ്യകുടുംബത്തിന്റെ പ്രതിനിധി വിജയിച്ചുകൊണ്ടിരിക്കുന്ന മണ്ഡലം ആണ്. അമേത്തി നെഹ്‌റു കുടുംബത്തിന് എന്ന പോലെ.1971ൽ ജ്യോതിരാദിത്യസിന്ധ്യയുടെ ,
അച്ഛൻ മാധവ് റാവു സിന്ധ്യ ജനസംഘത്തിന് വേണ്ടി മത്സരിച്ച് വിജയിച്ചു. പിന്നീട് , സ്വതന്ത്രനായും കോൺഗ്രസിൽ ചേര്ന്നും
രണ്ടു തവണകൂടി മത്സരിച്ചു ജയിച്ചു. പിന്നീട് ,1989 മുതൽ ,തുടർച്ചയായ 4 തവണ വിജയിച്ചത് അന്ന് ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ച രാജാമാതാ വിജയരാജെ സിന്ധ്യ ആണ്.പിന്നീട് ,അവരുടെ മകൻ കൂടിയായ മാധവ് റാവു സിന്ധ്യ വീണ്ടും കോൺഗ്രസിന് വേണ്ടി മത്സരിക്കുകയും വിജയിക്കുകയും ചെയ്തു.2002 മുതൽ തുടർച്ചയായി 4 തവണ അദ്ദേഹത്തിന്റെ മകൻ ജ്യോതിരാദിത്യ സിന്ധ്യ വിജയിച്ചുകൊണ്ട് മണ്ഡലം തങ്ങളുടേതാണ് എന്ന് ഉറപ്പിച്ചിരുന്നു.
പക്ഷെ, ഇത്തവണ അടിതെറ്റി വീണു സിന്ധ്യ.തോറ്റത് പഴയ ചങ്ങാതിയായ കെപി യാദവിനോട്. കെപി യാദവ് , 20 വർഷക്കാലം കോൺഗ്രസിന് വേണ്ടി പ്രവർത്തിച്ചു. മറ്റൊരു വാർത്ത ഉള്ളത് ഉറ്റ ചങ്ങാതിമാർ ആയിരുന്നെങ്കിലും ഇടക്കാലത്ത് കെപി യാദവ് രാജകുമാരനോടൊത്ത് സെൽഫി എടുക്കാൻ തുനിഞ്ഞപ്പോൾ രാജകുമാരൻ സെൽഫിക്ക് മുഖം കാണിക്കാൻ തയ്യാറായില്ല എന്നുള്ളതാണ്.. 2018 ൽ കെപി യാദവ്
കോൺഗ്രസ്സ് വിട്ട് ബിജെപിയിൽ ചേർന്നു.
പിന്നീട് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഗുണ ലോകസഭാ മണ്ഡലത്തിൽ ഉൾപ്പെടുന്ന ഒരു ലോകസഭാ മണ്ഡലത്തിൽ കെപി യാദവിനെ ബിജെപി സ്ഥാനാർത്ഥിയായി നിർത്തുകയും കുറഞ്ഞ വോട്ടുകൾക്ക് അദ്ദേഹം അവിടെ പരാജയപ്പെടുകയും ചെയ്തു.
ഈ ലോകസഭാ തിരഞ്ഞെടുപ്പിൽ അമിത് ഭായ് ഷാ പ്രതീക്ഷ കൈവിടാതെ രണ്ടാമതൊന്നാലോചിക്കാതെ സിന്ധ്യക്ക് എതിരെ കെപി യാദവിനെ മത്സരിപ്പിക്കുകയാണ്. അതിന്റെ ഗുണം ഗുണയിൽ കണ്ടു.കെപി യാദവ് എന്ന പോരാളി വിജയിച്ചത് 12,55,49 വോട്ടിനു
അങ്ങനെ ,എഐസിസി ജനറൽ സെക്രട്ടറിയും രാജകുടുംബാംഗവും ആയ ജ്യോതിരാദിത്യ സിന്ധ്യ വന്പിച്ച ഭൂരിപക്ഷത്തിൽ തന്നെ തോറ്റു.. !പാർലമെന്റിൽ ,രാഹുൽ ഗാന്ധിയുടെ വലംകൈ ആയി മോദിക്കെതിരെ ആഞ്ഞടിച്ചുകൊണ്ടിരുന്ന സിന്ധ്യ ഇത്തവണ പാർലമെന്റിൽ ഇല്ല.. !
ചിത്രം : സെൽഫി എടുക്കാൻ ശ്രമിക്കുന്ന കെപി യാദവ്
കെ. ആർ. പ്രശാന്ത്
Post Your Comments