Latest NewsIndia

സ്വര്‍ണത്തിലും വെള്ളിയിലും മോദിക്ക് സമ്മാനമൊരുക്കി സൂറത്തിലെ ആഭരണവ്യാപാരി

രാജ്‌കോട്ട്• പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് വേണ്ടി സ്വര്‍ണത്തിലും വെള്ളിയിലും മെമെന്റോ തയ്യാറാക്കി സൂറത്തിലെ ആഭരണ വ്യാപാരി. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കൈവരിച്ച മികച്ച വിജയത്തിന്റെ പശ്ചാത്തലത്തിലാണ് ഹരീഷ് സഹോലിയ എന്ന വ്യാപാരി മോദിക്ക് നല്‍കാനായി ഉപഹാരം നിര്‍മ്മിച്ചത്.

മൂന്ന് വ്യത്യസ്ത ആശയങ്ങളുള്ള മെമന്റോകള്‍ ശുദ്ധമായ സ്വര്‍ണവും വെള്ളിയും ഉപയോഗിച്ചാണ് നിര്‍മ്മിച്ചത്. ഇന്ത്യയെ ഒരു സ്വര്‍ണപക്ഷിയായി ചിത്രീകരിക്കുന്നതാണ് ഇതിലൊന്ന്. ഇന്ത്യയെ സ്വര്‍ണ പക്ഷിയാക്കുക എന്നത് മോദിജിയുടെ സ്വപ്‌നമാണെന്നും അതിനാലാണ് ഇത്തരത്തിലൊരു സൃഷ്ടിയെന്നും ഹരീഷ് പറയുന്നു. കശ്മീര്‍ മുതല്‍ കന്യാകുമാരി വരെയുള്ള ഇന്ത്യയുടെ സ്വര്‍ണമാപ്പ് തയ്യാറാക്കി നടുവിലായി മോദി സല്യൂട്ട് ചെയ്ത് നില്‍ക്കുന്നതാണ് ഈ മെമന്റോ. ഭാരത് മാതാ കി ജയ് എന്ന് ഇതില്‍ കൊത്തിവച്ചിട്ടുണ്ട്.

മോദി അധികാരത്തില്‍ എത്തിയതിന് ശേഷം ലോകനേതാക്കള്‍ അദ്ദേഹത്തിലേക്ക് ആകര്‍ഷിക്കപ്പെടുകയാണെന്നും അതിന്റെ അടിസ്ഥാനത്തില്‍ മോദി കൂടിക്കാഴ്ച്ച നടത്തിയ നേതാക്കളുടെ ചിത്രമാണ് രണ്ടാമത്തെ മെമന്റെയിലെന്നും സഹോലിയ വ്യക്തമാക്കി. സ്വച്ഛ് ഭാരത് പദ്ധതിക്കും ഭീകരാക്രമണത്തില്‍ ജീവന്‍ നഷ്ടമായ സൈനികര്‍ക്കുവേണ്ടിയുമാണ് മൂന്നാമത്തെ മെമന്റോ എന്നും ഇദ്ദേഹം പറയുന്നു.

തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പ് തന്നെ ഇവ നിര്‍മ്മിച്ചു തുടങ്ങിയിരുന്നെന്നും മോദിവീണ്ടും അധികാരത്തില്‍ വരുമെന്ന് ഉറപ്പായിരുന്നെന്നും സഹോലിയ വിശദമാക്കി. മോദിയുമായി കൂടിക്കാഴ്ച്ചയ്ക്കായി ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും അനുമതി ലഭിച്ചാലുടന്‍ തന്നെ ഉപഹാരങ്ങള്‍ കൈമാറുമെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button