ജറുസലേം: ഇസ്രായേലിൽ ഒരു മാസത്തിനിടെ രണ്ടാം തെരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നു. കഴിഞ്ഞ മാസം നടന്ന തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിനു ശേഷം കഴിഞ്ഞ തവണ പ്രധാനമന്ത്രിയായിരുന്ന ബെഞ്ചമിൻ നെതന്യാഹു തന്നെ വീണ്ടും പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
എന്നാൽ നിശ്ചിത സമയ പരിധിക്കുള്ളിൽൽ നെതന്യാഹുവിനു പാർലമെന്റിൽ ഭൂരിപക്ഷം തെളിയിക്കാനാകാതെ വന്നതാണ് രാജ്യത്തെ വീണ്ടും തെരഞ്ഞെടുപ്പിലേക്ക് നയിച്ചത്. നിലവിലെ സഭ പിരിച്ചു വിടണമെന്ന് സഭാ അംഗങ്ങൾ വോട്ടിങ്ങിലൂടെ തീരുമാനിച്ചു. ഒട്ടേറെ അഴിമതി ആരോപണങ്ങൾ നിലനിൽക്കെ അതെല്ലാം തള്ളിക്കൊണ്ടാണ് നെതന്യാഹു വീണ്ടും പ്രധാന മന്ത്രിയായത്.
ആകെ 120 സീറ്റിൽ 35 സീറ്റുകളാണ് നെതന്യാഹുവിന്റെ പാർട്ടിയായ ലിഖുദ് പാർട്ടി നേടിയത്. എന്നാൽ മറ്റ് പാർട്ടികളെ ഒപ്പം നിർത്തി ഭരണം തുടരാമെന്നാണ് നെതന്യാഹു കരുതിയിരുന്നത്.
Post Your Comments