പ്രോസസ് ചെയ്ത ഭക്ഷണങ്ങള്‍ ആരോഗ്യത്തിന് നലതല്ലെന്ന കാര്യം നമ്മുക്കറിയാം. ഇത്തരം ഭക്ഷണങ്ങള്‍ കഴിക്കുന്നതിലൂടെ നിരവധി ആരോഗ്യപ്രശ്‌നങ്ങളാണ് പിടിപെടുക. പുതിയ പഠനങ്ങള്‍ അനുസരിച്ച് പ്രോസസ്ഡ് ഫുഡ് കഴിക്കുന്നത് രോഗപ്രതിരോധശേഷിയെ ബാധിക്കുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. സ്ഥിരമായി പ്രോസസ്ഡ് ഫുഡ് കഴിക്കുന്നവരില്‍ സെലിയാക് എന്ന രോഗം പിടിപെടാമെന്നും പഠനത്തില്‍ പറയുന്നു. സംസ്‌കരിച്ച ഭക്ഷണങ്ങള്‍ കഴിക്കുന്നത് ചെറുകുടലിന്റെ പ്രവര്‍ത്തനത്തെ തകരാറിലാക്കാനും സാധ്യതകള്‍ ഏറെയാണ്.
ജര്‍മനിയിലെ ആസ്‌കു കിപ്പ് ഇന്‍സിറ്റിട്ട്യൂറ്റിലെ ഗവേഷകരാണ് പഠനം നടത്തിയത്. ഫോര്‍ന്റിഴേസ് ഇന്‍ പീഡിയാട്രിക്സ് എന്ന ജേണലില്‍ ഈ പഠനം പ്രസിദ്ധീകരിച്ചു. വൃത്തിക്കുറവ്, അമിതമായുള്ള മരുന്നുകളുടെ ഉപയോഗം, ജീവിതരീതി, മാനസിക സമ്മര്‍ദ്ദം എന്നിവയെല്ലാം സെലിയാക് എന്ന രോഗം പിടിപെടുന്നതിന് ചില കാരണങ്ങളാണെന്ന് പഠനത്തില്‍ പറയുന്നു.
ചെറുകുടലിന് സംഭവിക്കുന്ന തകരാര്‍ ഭക്ഷണത്തിലെ പോഷകഘടകങ്ങളെ ആഗിരണം ചെയ്യുന്നത് തടയുന്നു. കൊഴുപ്പുകള്‍, കാത്സ്യം, അയണ്‍ എന്നിവ ആഗിരണം ചെയ്യാന്‍ കഴിയാതെ വരുന്നതോടെ ശരീരത്തിന്റെ പ്രവര്‍ത്തനം താറുമാറാകുന്നു. പ്രോസസ്ഡ് ഭക്ഷണങ്ങളില്‍ കൊഴുപ്പിന്റെ അളവ് കൂടുതലാണ്. അത് ശരീരഭാരം കൂട്ടുകയും മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുമെന്ന് ഗവേഷകനായ ആരോണ്‍ ലെര്‍നര്‍ പറഞ്ഞു. പ്രോസസ്ഡ് ഭക്ഷണങ്ങള്‍ അമിതമായി കഴിച്ചാല്‍ പൊണ്ണത്തടി, ക്യാന്‍സര്‍, ദഹനസംബന്ധമായ രോഗങ്ങള്‍ എന്നിവ പിടിപെടാം.
പ്രോസസ്ഡ് ഭക്ഷണത്തെക്കാള്‍ ഹാനീകരമാണ് അള്‍ട്രാ പ്രോസസ്ഡ് ചെയ്ത ഭക്ഷണങ്ങള്‍. മധുര കൂടിയ ഡ്രിങ്ക്‌സ്, ചില സ്‌നാക്‌സ്, പാക്കറ്റ് ഫുഡ്, എന്നിവ ഇത്തരത്തിലുള്ളതാണ്. ഇവ ആരോ?ഗ്യത്തിന് മാത്രമല്ല ജീവന് തന്നെ ആപത്താണെന്നാണ് പഠനം പറയുന്നത്.
Post Your Comments