
മെട്രോ സര്‍വീസ് അവധി, ഇന്ന് മുതല്‍ നാല് ദിവസം ദോഹ മെട്രോ സര്‍വീസ് പ്രവര്‍ത്തിക്കില്ലെന്ന് ഖത്തര്‍ റെയില്‍ അറിയിച്ചു. വികസന പ്രവൃത്തികളുടെ ഭാഗമായാണ് മെയ് മുപ്പത് മുതല്‍ ജൂണ്‍ മൂന്ന് വരെ മെട്രോ സര്‍വീസ് അടച്ചിടുന്നത്. ഇത്രയും ദിവസങ്ങളില്‍ ട്രെയിനുകളും മെട്രോ ലിങ്ക് ബസുകളും ഓടില്ല.
ജൂണ്‍ നാലിന് സര്‍വീസ് പുനരാരംഭിക്കും. പെരുന്നാള്‍ ദിനങ്ങളില്‍ മെട്രോ കൂടുതല്‍ സമയം സര്‍വീസുണ്ടാകുമെന്നും അധികൃതര്‍ അറിയിച്ചു. രാവിലെ ആറ് മുതല്‍ രാത്രി പതിനൊന്ന് മണിവരെയാണ് ഈ ദിവസങ്ങളിലെ പ്രവര‍്ത്തന സയമയം.
Post Your Comments